തെന്നിന്ത്യൻ ​ഗ്ലാമർ റാണി നമിത കിണറ്റിൽ വീണു; ഓടിക്കൂടി അണിയറ പ്രവർത്തകർ; ഞെട്ടിക്കുന്ന സംഭവം നടന്നത് കേരളത്തിൽ

Updated: Monday, November 2, 2020, 17:14 [IST]

തെന്നിന്ത്യൻ  ഗ്ലാമര്‍താരം നമിത  പുതിയ ചിത്രമായ ബൗ വൗ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ കിണറ്റില്‍ വീണു  ,ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം. കിണറ്റിനു സമീപത്തു വച്ച്‌ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെയാണ് താരം കിണറിൽ അകപ്പെട്ടത്.

 

 

തിരുവനന്തപുരത്ത്  ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ബൗ വൗ എന്ന സിനിമയില്‍ നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയാണ് ലൊക്കേഷന്‍ ആക്കി മാറ്റിയിരിയ്ക്കുന്നത്.

സൂപ്പർ താരം നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മറ്റു നിരവധി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിയിട്ടുമുണ്ട്.

താരത്തിന്റെ  മൊബൈൽ കിണറിലേക്ക് പോയപ്പോൾ, ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ഇതു കണ്ടുനിന്ന വരെല്ലാം ഒരുനിമിഷം പേടിച്ചു, സംവിധായകരായ ആര്‍.എല്‍. രവി, മാത്യുസ്‌ക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് മറ്റുള്ളവര്‍ക്ക് കാര്യം മനസിലായതെന്ന് മാത്രം. അതുവരെ പേടിച്ചുനിന്നവർ ആശ്വസിച്ചു.