സ്‌നേഹനിധിയായ തന്റെ ഭര്‍ത്താവ്, റൊമാന്റിക് ഫോട്ടോ പങ്കുവെച്ച് നടി നമിത

Updated: Thursday, January 28, 2021, 11:06 [IST]

തെന്നിന്ത്യന്‍ ലോകത്ത് ഗ്ലാമറസ് വേഷങ്ങളിലൂടെ ഞെട്ടിക്കുന്ന താരമാണ് നടി നമിത. പല വിവാദങ്ങളില്‍പെട്ടെങ്കിലും നല്ല കഥാപാത്രങ്ങളിലൂടെ നമിത എല്ലാം തിരുത്തുകയായിരുന്നു. വിവാഹശേഷം ഹാപ്പിയായി ജീവിക്കുകയാണ് താരം. തന്റെ സ്‌നേഹ നിധിയായ ഭര്‍ത്താവിനൊപ്പമുള്ള റൊമാന്റിക് ഫോട്ടോയാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതാണ് ആ സ്‌നേഹനിധിയായ ഭര്‍ത്താവ്, നടന്‍ വീരേന്ദ്ര ചൗധരിക്ക് നമിതയെ എത്രമാത്രം കാര്യമാണെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം. വിരേന്ദ്ര ചൗധരിയുടെ പുറത്ത് കയറിയിരുന്നുള്ളൂ രസകരമായ ഫോട്ടോയും നമിത പങ്കുവെച്ചിട്ടുണ്ട്. 2017ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. അതിനുശേഷം സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനിന്ന നടി ഇപ്പോള്‍ സിനിമാ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്.  

 

നിര്‍മ്മാതാവിന്റെ വേഷമാണ് ഇപ്പോള്‍ നമിതയുടേത്. ബൗ വൗയെന്ന ചിത്രമാണ് നമിത നിര്‍മ്മാണം ചെയ്യുന്നത്. നമിതയും ഒരു നായയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ആദ്യ തുടക്കത്തിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് നമിത പറയുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ യൂട്യൂബ് വ്‌ളോഗര്‍ നിക്കി എന്ന കഥാപാത്രമായാണ് നമിത എത്തുന്നത്.

 

ജോലിയുടെ ഭാഗമായി എസ്‌റ്റേറ്റ് ബംഗ്ലാവിലെത്തുകയും അവിടെ ഒരു കിണറിനുള്ളില്‍ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്നു. ഒരു നായ നിക്കിയെ രക്ഷപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ട്. 

 

ഗ്ലാമറസ് വേഷങ്ങളാണ് തനിക്ക് കൂടുതലും വന്നിട്ടുള്ളതെന്ന് നമിത പറയുന്നു. ഈ ചിത്രം വേറിട്ടതാകുമെന്നും നമിത പറയുന്നുണ്ട്. ഗ്ലാമര്‍ വേഷത്തില്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നതില്‍ സന്തോഷം തന്നെ. അതില്‍ മോശമായി ഒന്നും തോന്നിയിട്ടില്ലെന്നും നമിത പറയുന്നു സംവിധായക ആകാനും ആഗ്രഹമുണ്ടെന്ന് നമിത പറയുന്നു.