പട്ടുസാരിയില്‍ വേറെ ലെവല്‍, നടി നവ്യ നായരുടെ ചിത്രങ്ങള്‍

Updated: Saturday, February 13, 2021, 10:21 [IST]

നടി നവ്യ നായര്‍ പട്ടുസാരിയില്‍ എത്തിയാല്‍ പ്രത്യേക അഴകാണ്. ഇത്തവണ നീല നിറത്തിലുള്ള പട്ടുസാരിയിലാണ് താരം എത്തിയത്. ഒരു ഉദ്ഘാടന ചടങ്ങിനാണ് നവ്യ ഒരുങ്ങിയത്. വലിയ നെക്ലൈസും മുടിയില്‍ മുല്ലപൂവുമാണ് ഹൈലൈറ്റ്. സാരീസ് സ്റ്റോറീസ് ബൈ മിഥിലയുടെയാണ് നിന്നാണ് കോസ്റ്റിയൂം. തനിക്ക് ഒരുപാട് ഇഷ്ടമായി മിഥിലയുടെ ഈ ഡിസൈനെന്നും നവ്യ കുറിച്ചു.

ശബരിനാഥാണ് നവ്യയെ സുന്ദരിയാക്കിയത്. നവ്യയുടെ ഫോട്ടോവിന് കമന്റുമായി നിരവധി താരങ്ങളുമെത്തി. നടി അനുശ്രീ, ആന്‍ അഗസ്റ്റിന്‍, അനു സിത്താര,മാളവിക മേനോന്‍, ഗായിക മഞ്ജരി തുടങ്ങി നിരവധി പേര്‍ കമന്റുമായെത്തി.

 

കഴിഞ്ഞ ദിവസം താന്‍ പഠിച്ച സ്‌കൂളിന്റെ നവതി ആഘോഷത്തില്‍ പങ്കെടുക്കാന്‍ താരമെത്തിയിരുന്നു. വിവാഹശേഷം നവ്യ അഭിനയിച്ച ഒരുത്തീ എന്ന ചിത്രം ഇതുവരെ റിലീസിനെത്തിയിട്ടില്ല. നേരത്തെ തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് എന്താണ് തടസമെന്ന് അറിയില്ല.

 

മലയാളികള്‍ നവ്യയുടെ തിരിച്ചുവരവിനായി കാത്തിരുന്ന പോലെ ഒരുത്തീ എന്ന ചിത്രത്തിനായും കാത്തിരിക്കുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഒരുത്തീ. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഒരു സ്ത്രീ പക്ഷ സിനിമയായിയിരിക്കും ഒരുത്തീ.