ലാലേട്ടനൊപ്പം അഭിനയിച്ചതില്‍ പല നടിമാര്‍ക്കും തന്നോട് അസൂയ തോന്നിയെന്ന് നയന്‍താര
Updated: Wednesday, February 24, 2021, 11:24 [IST]

മലയാളത്തില്‍ നിന്ന് പെട്ടന്നായിരുന്നു നയന്‍താരയുടെ തമിഴ് അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമാ ലോകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് മാറി. ഇന്ന് തമിഴ്നാട്ടില്‍ നയന്‍താരയ്ക്ക് ക്ഷേത്രം വരെ പണിതു ആരാധകര്‍. സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ മോഹന്‍ലാലുമായി അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് നയന്‍താര.

എന്നാല്‍ ആ ഭാഗ്യം കിട്ടിയതില്‍ പല നടിമാര്‍ക്കും തന്നോട് അസൂയ തോന്നിയിരുന്നുവെന്ന് നയന്‍താര പറയുന്നു. ഇത് തന്നെ ഏറെ വിഷമത്തിലേക്ക് നയിച്ചെന്നും ഒരഭിമുഖത്തില്‍ നയന്‍താര പറയുകയുണ്ടായി.

ഇന്ത്യന്‍ സിനിമാലോകം കണ്ടതില്‍ വെച്ച് എറ്റവും മികച്ച നടന്മാരില് ഒരാളാണ് മോഹന്‍ലാല്‍. മോഹന്‍ലാലുമായി അഭിനയിക്കാന്‍ ആദ്യകാലത്ത് തന്നെ അവസരം ലഭിച്ചത് മഹാഭാഗ്യമായിരുന്നു. വലിയ സന്തോഷമായിരുന്നു എനിക്ക്. പക്ഷേ പല നടിമാര്‍ക്കും എന്നോട് അസൂയ തോന്നാന്‍ കാരണമായി നടി വ്യക്തമാക്കി.

മലയാളത്തില്‍ രണ്ട് ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ത്രില്ലര്‍ ചിത്രം നിഴലില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. നിഴലിന് പുറമെ ഫഹദ് ഫാസില്‍ നായകനാവുന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രം പാട്ടിലും ലേഡി സൂപ്പര്‍സ്റ്റാര്‍ നായികയാവുന്നുണ്ട്. തമിഴിലും നയന്‍സിന്റെ സിനിമ ഒരുങ്ങുന്നുണ്ട്.
