ആരാധകരെ ഇങ്ങനെ ഞെട്ടിച്ചു കളഞ്ഞാലോ? നടിയുടെ ചിത്രങ്ങള്‍ വൈറല്‍

Updated: Friday, March 5, 2021, 11:55 [IST]

ആരാധകരെ കോരിത്തരിപ്പിച്ച് വീണ്ടും കിം കാര്‍ദഷിയാന്‍. എല്ലായ്‌പ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളിലൂടെ കിം ആരാധകരെ ഞെട്ടിക്കാറുണ്ട്. പൂര്‍ണ നഗ്നയായിട്ടാണ് കിം എത്തിയത്. ഫോട്ടോകള്‍ ഇതിനോടകം വൈറലായി.

പാരീസില്‍ വെച്ച് കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട നടി കൂടിയാണ് കിം കാര്‍ദഷിയാന്‍. നടിയുടെ സംഭവം ഏറെ വാര്‍ത്തായിരുന്നു. കിം അന്നു പറഞ്ഞ അനുഭവം ഇങ്ങനെ...

 

അക്രമിക്കപ്പെടുമ്പോള്‍ താന്‍ സ്‌നാപ് ചാറ്റില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നും കൂടെയുള്ളവര്‍ പുറത്തുപോയിരിക്കുകയായിരുന്നു എന്നും കിം പറഞ്ഞിരുന്നു. ഇതുവ്യക്തമായി മനസിലാക്കിയാട്ടാണ് അക്രമികള്‍ അകത്തുകടന്നത്. പിന്നീട് കിടക്കയില്‍ കിടക്കുകയായിരുന്ന തന്റെ കാലുകള്‍ പിടിച്ച് വലിച്ച് നിലത്തിട്ടു. ആ സമയത്ത് ബലാത്സംഗമോ കൊലയോ നടന്നേക്കാമെന്ന് താന്‍ ഭയന്നിരുന്നു. എന്തും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു. കാലുകള്‍ വലിച്ചിഴച്ചയാള്‍ തന്നെ ബന്ധിയാക്കി തലയ്ക്കുനേരെ തോക്കുചൂണ്ടി. താന്‍ ഇപ്പോള്‍ കൊലചെയ്യപ്പെടുമെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അതെന്ന് കിം പറഞ്ഞിരുന്നു. 

 

പിന്നീട് വലിച്ചിഴച്ച് തന്നെ ലിഫ്റ്റിന് സമീപം കൊണ്ടുവന്നു. ഏതുനേരവും തനിക്കുനേരെ വെടിവെക്കുമെന്ന് ഭയന്നിരുന്നു. കുതറിയോടാന്‍ കഴിയാതെ ബന്ധിക്കപ്പെ അവസ്ഥയിലായിരുന്നു. പക്ഷേ അപ്പോഴേക്കും അവര്‍ തന്റെ ആഭരണങ്ങള്‍ കവര്‍ന്നതിനാല്‍ തന്നെ കുളിമുറിയില്‍ തള്ളിയിട്ട് ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. യഥാര്‍ത്ഥ പോലീസുകാര്‍ എത്തിയപ്പോഴേക്കും താന്‍ ബാല്‍ക്കണിയില്‍ ഒളിച്ചിരിക്കുകയായിരുന്നു.

 

അറുപത്തിയഞ്ച് കോടിയിലധികം വരുന്ന ആഭരണങ്ങളാണ് അന്ന് തനിക്ക് നഷ്ടപ്പെട്ടത്. തങ്ങളെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി എന്നാണ് പുറംലോകമറിഞ്ഞ വാര്‍ത്ത.