എന്തായാലും നനഞ്ഞു, ഇനി മുങ്ങികുളിക്കാമെന്ന് കരുതി: രാഷ്ട്രീയത്തിനെതിരെ വിരല്‍ചൂണ്ടി നടി പാര്‍വ്വതി
Updated: Monday, February 8, 2021, 17:18 [IST]

ലോക്ഡൗണിനുശേഷം പാര്‍വ്വതി തിരുവോത്ത് നല്ല സന്തോഷത്തിലാണ്. രണ്ട് സിനിമകളാണ് ഒന്നിച്ച് റിലീസിനൊരുങ്ങുന്നത്. വര്‍ത്തമാനം, ആര്‍ക്കറിയാം എന്നീ രണ്ട് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്. രണ്ട് ചിത്രങ്ങളിലും വ്യത്യസ്ത കഥാപാത്രമാണ് ചെയ്തതെന്ന് പാര്‍വ്വതി പങ്കുവയ്ക്കുന്നു. ബിജു മേനോന്റെ കൂടെ അഭിനയിച്ചത് ഭാഗ്യമായിട്ടാണ് താരം കരുതുന്നത്.
ലോക്ഡൗണ്‍ കാരണമാണ് ചിത്രത്തിന്റെ റിലീസിങ് നീണ്ടുപോയത്. കുറച്ചുകൂടി മുന്‍പേ പടം ഇറങ്ങിയിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്നും താരം പറയുന്നു. ലോക്ഡൗണിനുശേഷം പുതിയ പ്രൊജക്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ഈ രണ്ട് ചിത്രം ഇറങ്ങുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും പാര്‍വ്വതി വ്യക്തമാക്കി. ഞാനൊരു വേഷം തെരഞ്ഞെടുക്കുമ്പോള്‍ തനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണോ എന്ന് നോക്കാറില്ല. എന്നില്‍ നിന്ന് എത്ര ഡിഫ്രന്‍സ് വരുന്നോ അതാണ് നല്ലതെന്നാണ് തനിക്ക് തോന്നറുള്ളത്. അത്തരം ഒരു വേഷമാണ് വര്‍ത്തമാനത്തിലെ ഫൈസിയ എന്നും പാര്‍വ്വതി പറയുന്നു.

ഒട്ടേറെ വിമര്‍ശനങ്ങള്‍ വരാന്‍ സാധ്യതയുള്ള ചിത്രമാണിത്. പൊളിറ്റ്ക്സ് നിറഞ്ഞുനില്ക്കുന്നു. ശരിക്കുള്ള വിപ്ലവം എന്താണെന്ന് എനിക്കറിയാമായിരുന്നു. യഥാര്‍ത്ഥ ആക്ടിവിസത്തിനെക്കുറിച്ചും ധാരണയുണ്ടായിരുന്നു. എവിടെയാണ് മാറ്റം കൊണ്ടുവരാന്‍ പറ്റുക എന്നുള്ളത് തന്റെ നാലഞ്ച് വര്‍ഷത്തെ ജീവിതത്തിനിടയില്‍ പഠിച്ചതാണെന്നും പാര്‍വ്വതി പറയുന്നു.

തന്റെ തീരുമാനങ്ങളില്‍ മുന്നോട്ട് പോകുകയാണ് ഫൈസി എന്ന കഥാപാത്രം ചെയ്യുന്നത്. തന്റെ ജീവിതത്തിലും അതു തന്നെയാണ് സംഭവിച്ചതും. ജെഎന്‍യു പ്രശ്നം ചൂണ്ടിക്കാണിക്കുന്ന ഒരു സിനിമ ആയതുകൊണ്ടുതന്നെ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് വര്‍ത്തമാനം എന്ന ചിത്രത്തിനുണ്ടായിരുന്നു. ചില ഭാഗങ്ങള്‍ പ്രശ്നമാണ് അത് കട്ട് ചെയ്യണമെന്നല്ല സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. ഈ സിനിമ ഇറക്കാനേ പറ്റില്ലെന്നു വരെ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു.

സെന്‍സര്‍ ബോര്‍ഡ് പെരുമാറേണ്ട ഒരു രീതിയുണ്ടായിരുന്നു. എന്നാല്‍ അവരില്‍ നിന്ന് അതല്ല ഉണ്ടായത്. അതൊക്കെ ലംഘിച്ചു കൊണ്ടുള്ള ട്രീറ്റ്മെന്റാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. എല്ലാ കടമ്പകളും കടന്ന് സിനിമയ്ക്ക് ക്ലിയര്‍ സര്ട്ടിഫിക്കേഷന് കിട്ടിയതില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും പാര്‍വ്വതി പറയുന്നു. എന്നിട്ടും ചിത്രത്തിലെ ഒന്ന് രണ്ട് വാക്കുകള്‍ മ്യൂട്ട് ചെയ്യേണ്ടിവന്നു. ചില കാര്യങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ വരുന്നുണ്ടെന്ന് ചിലര്‍ക്ക് മനസ്സിലായി. അതുകൊണ്ടാണ് ഇത്രയും പ്രശ്നം ചിത്രത്തിനുനേരെ ഉണ്ടായതെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.

ജെഎന്‍യു പ്രശ്നം നോക്കുകയാണെങ്കില്‍ തന്നെ എല്ലാവരുടെയും വായ മൂടികെട്ടാനാണ് നോക്കിയത്. വര്‍ത്തമാനം എന്ന സിനിമയില്‍ കൂടി ചില അഭിപ്രായങ്ങള്‍ തുറന്നു കാട്ടാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. കേരളത്തില്‍ എന്തും തുറന്നു പറയാമെന്നാണ് വിചാരിക്കുന്നത്. എന്നാല്‍, ഒരു പരിധിവരെ അങ്ങനെയല്ല. ഈ സിനിമ ഞാന്‍ ഹിന്ദിയിലാണ് ചെയ്തതെങ്കില്‍ ഒരു പക്ഷെ റിലീസിനു തന്നെ എത്തില്ലായിരുന്നുവെന്നും പാര്‍വ്വതി പറയുന്നു. നമ്മള് മിണ്ടാതെ ഇങ്ങനെ മൂഖസാക്ഷികളായി നിന്നാല്‍ വൈകാതെ തന്നെ എല്ലാവരും അടിമകളാകേണ്ടി വരുമെന്നാണ് കരുതുന്നതെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.
നടന് സിദ്ധാര്‍ത്ഥ് ശിവയാണ് വര്‍ത്തമാനം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോഷന് മാത്യുവാണ് കേന്ദ്ര കഥാപാത്രത്തെ ചെയ്തിരിക്കുന്നത്. റോഷന് നല്ലൊരു നടനാണെന്നും പാര്‍വ്വതി പറയുന്നു.