തന്നെ കുടുംബവിളക്കില്‍ നിന്ന് മാറ്റിയതാണെന്ന് നടി പാര്‍വ്വതി വിജയ്

Updated: Saturday, January 30, 2021, 14:37 [IST]

കുടുംബവിളക്ക് എന്ന സീരിയലില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വ്വതി. താന്‍ കുടുംബവിളക്കില്‍ നിന്നും മാറിയതല്ലെന്നും അവര്‍ തന്നെ മാറ്റിയതാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

ഏഷ്യാനെറ്റില്‍ റേറ്റിങില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സീരിയലാണ് കുടുംബവിളക്ക്. സിനിമാ നടി മീരാ വാസുദേവാണ് സീരിയലിലെ കേന്ദ്രകഥാപാത്രം. സുമിത്ര എന്ന അമ്മ വേഷമാണ് മീരാവാസുദേവ് കൈകാര്യം ചെയ്യുന്നത്. സുമിത്രയുടെ മകളുടെ വേഷത്തിലാണ് പാര്‍വ്വതി എത്തിയിരുന്നത്. ശീതള്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. എന്നാല്‍ പെട്ടെന്നായിരുന്നു പാര്‍വ്വതി അപ്രത്യക്ഷമായത്. 

 

പാര്‍വ്വതി വിവാഹം കഴിച്ചുവെന്നും അതുകൊണ്ടാണ് സീരിയലില്‍ നിന്നും മാറിയതെന്നുമാണ് വാര്‍ത്തയുണ്ടായിരുന്നത്. ഇതേ സീരിയില്‍ തന്നെയുള്ള ക്യാമറാമാനായ അരുണ്‍ ആണ് പാര്‍വ്വതിയെ വിവാഹം ചെയ്തത്. പാലോട് വനദുര്ഡഗ ക്ഷേത്രത്തില്‍ വെച്ച് നടന്ന ഇവരുടെ വിവാഹ ഫോട്ടോകള്ും എത്തിയിരുന്നു. പാര്‍വ്വതിക്ക് പകരം എത്തിയത് അമൃത നായറായിരുന്നു. എന്നാല്‍ പുതിയ ശീതളിനെ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന് വേണം പറയാന്‍. പാര്‍വ്വതി മടങ്ങി വരുമോ എന്നായിരുന്നു പലരുടെയും ചോദ്യം.

 

എന്നാല്‍ താന്‍ കുടുംബവിളക്കില്‍ നിന്ന് മാറിയതല്ലെന്നും തന്നെ മാറ്റിയതാണെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ അത് സീരിയല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അറിയാം എന്നായിരുന്നു താരത്തിന്റെ മറുപടി. ഇനി സീരിയലിലേക്ക് തിരിച്ചുവരില്ലെന്നാണ് താരം വ്യക്തമാക്കിയത്. സീരിയല്‍ നടി മൃദുല വിജയിന്റെ സഹോദരി കൂടിയാണ് പാര്‍വ്വതി. ബിബിഎ ബിരുദധാരിയാണ് പാര്‍വ്വതി. ഒരു മുന്നറിയിപ്പുമില്ലാതെയാണ് പാര്‍വ്വതിയുടെ വിവാഹം നടന്നത്. രഹസ്യ വിവാഹമായിരുന്നുവെന്ന തരത്തിലും വാര്‍ത്തയുണ്ടായിരുന്നു.