മാറിടമാണോ ഇവിടെ ഹൈലൈറ്റ്, മോശം കമന്റുകളുമായി വിമര്‍ശകര്‍, നടി പാര്‍വ്വതി നായര്‍ ചെയ്തത്?

Updated: Monday, February 8, 2021, 10:29 [IST]

നടി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ടാണ് ഇവിടുത്തെ സംസാര വിഷയം. ഗ്ലാമറസ് അല്‍പം കൂടിപ്പോയോന്ന് തോന്നാം. പാര്‍വ്വതി നായരുടെ ഇന്‍സ്റ്റ പേജുകള്‍ കാണിച്ചുതരും അത്തരം ഫോട്ടോകള്‍. കൂടെ വിമര്‍ശനങ്ങളുടെ പൊടിപൂരവും.

മാറിടമാണോ ഇവിടുത്തെ ഹൈലൈറ്റ്. താരം എടുത്ത എല്ലാ ഫോട്ടോകളിലും ഈ ചോദ്യമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പാര്‍വ്വതി നായര്‍. തെന്നിന്ത്യന്‍ സിനിമാ രംഗത്ത് പ്രശസ്തയായ പാര്‍വതി  മോഡലിംഗിലൂടെയാണ്  സിനിമയിലെത്തുന്നത്.  അബുദാബിയില്‍ ജനിച്ചു വളര്‍ന്ന പാര്‍വതി സിനിമയില്‍ ഒരു താരമാവുന്നതിന് മുന്‍പ്  മോഡലിംഗില്‍ സജീവമായിരുന്നു.  'മിസ്സ്. കര്‍ണ്ണാടക', 'മിസ്സ് നാവിക ക്വീന്‍' എന്നീ ടൈറ്റിലുകള്‍ പാര്‍വതി കരസ്ഥമാക്കിയിരുന്നു.

 

നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് നീരാളി. ചിത്രത്തില്‍ നല്ലൊരു വേഷമാണ് പാര്‍വ്വതിക്ക് ലഭിച്ചിരുന്നത്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvati Nair (@paro_nair)

വി.കെ പ്രകാശ് സംവിധാനം ചെയ്ത 'പോപ്പിന്‍സ്' എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം. പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ്, ജയിംസ് ആന്റ് ആലീസ് തുടങ്ങിയ നല്ല മലയാള ചിത്രങ്ങളുടെ ഭാഗമാകാന്‍ പാര്‍വ്വതിക്ക് സാധിച്ചിട്ടുണ്ട്. കന്നഡയിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

 

അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്തമ വില്ലന്‍, നിമിര്‍,സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.