നിങ്ങളുടെ ഭാവി നിങ്ങളെ ആവശ്യപ്പെടുന്നു, കഴിഞ്ഞതില്‍ നിങ്ങള്‍ക്കൊന്നും ചെയ്യാനില്ല, നടി പൂനം ബജ്‌വയുടെ സന്ദേശം

Updated: Saturday, February 20, 2021, 14:45 [IST]

തെന്നിന്ത്യന്‍ നടി പൂനം ബജ്വ ചില സന്ദേശങ്ങളുമായിട്ടാണ് ഇത്തവണ എത്തിയത്. ഗ്ലാമറസ് ഫോട്ടോകള്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തു കൊണ്ടാണ് താരത്തിന്റെ മെസേജ്. നിങ്ങളുടെ ഭാവി നിങ്ങളെ ആവശ്യപ്പെടുന്നുവെന്നും എന്നാല്‍ കഴിഞ്ഞു പോയതില്‍ നിങ്ങളെ ആവശ്യമില്ലെന്നുമാണ് പൂനം ബജ് വ പറയുന്നത്.

ഒരു നിമിഷം നിശബ്ദമായി നിന്നു ശ്വാസം നന്നായി ഉള്ളിലേക്ക് എടുത്ത് വിടുക. ഇങ്ങനെ തുടങ്ങുകയാണെങ്കില്‍ ആ ദിവസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കുമെന്നും പൂനം പറയുന്നുണ്ട്. 

 

മലയാളികള്‍ക്ക് പരിചിതമായ നടിയാണ് പൂനം ബജ്‌വ.ചൈനാടൗണ്‍, വെനീസിലെ വ്യാപാരി, മാന്ത്രികന്‍, ശിക്കാരി, പെരുച്ചാഴി തുടങ്ങിയ മലയാള ചലച്ചിത്രത്തിലൂടെ പൂനം അഭിനയിച്ചിട്ടുണ്ട്. 

 

തെന്നിന്ത്യയില്‍ ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട പൂനം ബജ്വ മലയാളത്തില്‍ നാടന്‍ വേഷത്തിലാണ് തിളങ്ങിയത്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകള്‍ക്ക് മോശം കമന്റുകളും എത്താറുണ്ട്.

 

തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് പൂനം ബജ്വ തിളങ്ങിയത്. പഞ്ചാബി പെണ്ണാണ് പൂനം ബജ്വ. 2005ല്‍ തെലുങ്കിലൂടെയാണ് സിനിമാ അരങ്ങേറ്റം. നാഗാര്‍ജ്ജുനയുടെ നായികയായി ബോസ്, ഐ ലവ് യു എന്ന ചിത്രത്തിലും ഭാസ്‌കര്‍ സംവിധാനം ചെയ്ത പറുഗു എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളും തെലുങ്ക് ഭാഷയിലുള്ളവയായിരുന്നു. തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നില്‍ക്കുമ്പോഴാണ് ഒരു തമിഴ് ചലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്നത്. 

 

ഹരി സംവിധാനം ചെയ്ത സെവല്‍ എന്ന മസാല ചലച്ചിത്രമായിരുന്നു അത്. പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് സെവല്‍. ഈ ചിത്രത്തില്‍ ഭരതിന്റെ നായികയായിട്ടാണ് പൂനം അഭിനയിച്ചത്. സെവല്‍ എന്ന ചിത്രത്തിനു ശേഷം ജീവ നായകനായ തേനാവട്ട്, കച്ചേരി ആരംഭം എന്നിവയോടൊപ്പം ദ്രോഹി (2010) എന്നീ തമിഴ് ചലച്ചിത്രങ്ങളിലും പൂനം അഭിനയിച്ചു. അരണ്‍മനൈ 2 എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

 

മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച താരം കൂടിയാണ് പൂനം ബജ്വ. 2018നുശേഷം പൂനം ബജ്വയുടെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.