നിങ്ങളെ കാണുമ്പോള്‍ എനിക്കങ്ങനെ തോന്നും, ചിത്രത്തിന് വന്ന കമന്റിന് നടി പൂനം ബജ്‌വയുടെ മറുപടിയുമെത്തി

Updated: Friday, February 5, 2021, 13:17 [IST]

എല്ലാം തുറന്നു കാണിക്കാന്‍ ഒരു മടിയുമില്ലാത്ത നടിയാണ് പൂനം ബജ്‌വ. ചൈനാടൗണ്‍, വെനീസിലെ വ്യാപാരി, മാന്ത്രികന്‍, ശിക്കാരി, പെരുച്ചാഴി തുടങ്ങിയ മലയാള ചലച്ചിത്രത്തിലൂടെ പൂനം ബജ്വയെ മലയാളികള്‍ക്ക് പരിചിതമാണ്. തെന്നിന്ത്യയില്‍ ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട പൂനം ബജ്വ മലയാളത്തില്‍ നാടന്‍ വേഷത്തിലാണ് തിളങ്ങിയത്.

താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകള്‍ക്ക് മോശം കമന്റുകളും എത്താറുണ്ട്. ഇത്തവണ ആരാധകന്റെ കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് പൂനം. നല്ല കമന്റുമായാണ് ആരാധകന്‍ എത്തിയത്. വീട്ടില്‍ നിന്നും കിടക്കയില്‍ നിന്നുള്ള ഒരു സെല്‍ഫി ആണ് താരം പങ്കുവെച്ചിരുന്നത്. 

 

നിങ്ങളുടെ പുഞ്ചിരിച്ച മുഖം കണ്ടുകഴിഞ്ഞാല്‍, പിന്നെ അന്നത്തെ ദിവസം എനിക്ക് വളരെ മനോഹരമായിരിക്കും. ഞാന്‍ ഇത് ചുമ്മാ പറയുന്നതല്ല, ഇത് സത്യമാണ്. ഇതായിരുന്നു ഫോട്ടോവിന് വന്ന കമന്റ്. പൊതുവെ ഇത്തരം കമന്റുകള്‍ക്ക് താരം പ്രതികരിക്കാറില്ല. എന്നാല്‍, ഇത്തവണ പൂനം ബജ്വ മറുപടി നല്‍കി.

 

അങ്ങനെ അറിഞ്ഞതില്‍ വളരെ സന്തോഷം എന്നാണ് താരത്തിന്റെ മറുപടി. പ്രതീക്ഷിക്കാതെ മറുപടി ലഭിച്ച സന്തോഷത്തിലാണ് ആരാധകര്‍. തന്റെ സ്വപ്‌നം പൂവണിഞ്ഞെന്നും, ആദ്യമായി പ്രതികരിച്ചതില്‍ നിറയെ സന്തോഷമെന്നും ആരാധകന്‍ പറഞ്ഞു. 

 

തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് പൂനം ബജ്വ തിളങ്ങിയത്. പഞ്ചാബി പെണ്ണാണ് പൂനം ബജ്വ. 2005ല്‍ തെലുങ്കിലൂടെയാണ് സിനിമാ അരങ്ങേറ്റം. നാഗാര്‍ജ്ജുനയുടെ നായികയായി ബോസ്, ഐ ലവ് യു എന്ന ചിത്രത്തിലും ഭാസ്‌കര്‍ സംവിധാനം ചെയ്ത പറുഗു എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളും തെലുങ്ക് ഭാഷയിലുള്ളവയായിരുന്നു. തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നില്‍ക്കുമ്പോഴാണ് ഒരു തമിഴ് ചലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്നത്. 

 

ഹരി സംവിധാനം ചെയ്ത സെവല്‍ എന്ന മസാല ചലച്ചിത്രമായിരുന്നു അത്. പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് സെവല്‍. ഈ ചിത്രത്തില്‍ ഭരതിന്റെ നായികയായിട്ടാണ് പൂനം അഭിനയിച്ചത്. സെവല്‍ എന്ന ചിത്രത്തിനു ശേഷം ജീവ നായകനായ തേനാവട്ട്, കച്ചേരി ആരംഭം എന്നിവയോടൊപ്പം ദ്രോഹി (2010) എന്നീ തമിഴ് ചലച്ചിത്രങ്ങളിലും പൂനം അഭിനയിച്ചു. അരണ്‍മനൈ 2 എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

 

മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച താരം കൂടിയാണ് പൂനം ബജ്വ. 2018നുശേഷം പൂനം ബജ്വയുടെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.