പ്രിയയ്ക്കൊപ്പമുള്ളത് ആരാണ്? വാലന്റൈന്‍ സ്പെഷ്യല്‍ ഫോട്ടോ
Updated: Tuesday, February 16, 2021, 17:30 [IST]

വാലന്റൈന്‍സ് ദിനം ആഘോഷിച്ച നടി പ്രിയ വാര്യരാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. വാലന്റൈന്‍സ് ഡേ പ്രിയ ഷെയര്‍ ചെയ്തത് ഗോവയില്‍ നിന്നുള്ള ഫോട്ടോകളാണ്. താരം പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്. ആരാണീ ചുള്ളന് എന്ന് പലര്‍ക്കും സംശയം തോന്നി. മുഖം വ്യക്തമല്ലാത്തതു കൊണ്ടാണ് പലര്‍ക്കും സംശയം തോന്നിയത്. പ്രിയയുടെ കാമുകനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

എന്നാല്‍ സംഭവം അതൊന്നുമല്ല, ഒരു പുതിയ തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങ് ചിത്രങ്ങളാണ് പ്രിയ വാര്യര്‍ പങ്കുവെച്ചത്. തെലുങ്ക് നടന് നിഥിനുമൊത്തുള്ള പ്രണയാര്‍ദ്ര നിമിഷമാണ് പ്രിയ വാര്യര്‍ പങ്കുവെച്ചത്. ചെക്ക് എന്നാണ് ചിത്രത്തിന്റെ പേര്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ചെക്ക്. ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി രകുല്‍ പ്രീതും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ഒരു ചെസ് കളിക്കാരന്റെ വേഷമാണ് നിഥിന് അവതരിപ്പിക്കുന്നത്. അതുകൊണ്ടാകാം ചെക്ക് എന്ന പേരും സിനിമയ്ക്ക് നല്‍കിയത്. ചിത്രത്തിന്റെ ട്രെയിലര്‍ ഫോട്ടോകളും ഇതിനോടകം വൈറലായി കഴിഞ്ഞു.

ഫെബ്രവരി 19നാണ് ചെക്ക് റിലീസ് ചെയ്യാനിരിക്കുന്നത്. ചന്ദ്ര ശേഖര്‍ യേലട്ടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആനന്ദ് പ്രസാദാണ് നിര്‍മ്മിച്ചത്. പ്രിയ വാര്യരുടെ ലേഡി ലേഡീ എന്നു തുടങ്ങുന്ന മ്യൂസിക്കല്‍ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. തകര്‍പ്പന്‍ ഡാന്‍സ് നമ്പറുമായിട്ടാണ് പ്രിയ എത്തിയിരുന്നത്.

ബോളിവുഡില്‍ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ട പ്രിയ വാര്യര്‍ക്ക് കൈ നിറയെ ചിത്രങ്ങളാണ് പല ഭാഷകളില്‍ നിന്നുമെത്തുന്നത്.
പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദത്തിലായ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ശ്രീദേവി എന്നതാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേരും. അതുകൊണ്ടുതന്നെ സിനിമ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ട്രെയിലര്‍ പുറത്തുവന്നതോടെ ചിത്രത്തിനായി ആരാധകരും കാത്തിരിപ്പിലായിരുന്നു.

മലയാളത്തില്‍ ഒമലുലുവിന്റെ ഒരു അഡാര്‍ ലൗവിലൂടെയാണ് പ്രിയ അഭിനയരംഗത്തെത്തുന്നത്. ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ഹിറ്റായ താരം കൂടിയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണം നേരിട്ട നടി കൂടിയാണ് പ്രിയ വാര്യര്‍. മലയാളത്തില്‍ പ്രിയയുടെ ശക്തമായ കഥാപാത്രങ്ങള്‍ക്കായി ആരാധകരും കാത്തിരിക്കുന്നുണ്ട്.