പൃഥ്വിരാജിന്റെ അനാര്‍ക്കലി ഇത്രയും മോഡേണ്‍ ആണോ? പ്രിയാല്‍ ഗോറിന്റെ ഫോട്ടോ കണ്ട് ഞെട്ടി

Updated: Friday, February 12, 2021, 11:50 [IST]

സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും നടി പ്രിയാല്‍ ഗോറിന്റെ ഗ്ലാമറസ് ഫോട്ടോകള്‍ കണ്ട് ഞെട്ടുകയാണ് ആരാധകര്‍. ഇത് പൃഥ്വിരാജിന്റെ അനാര്‍ക്കലി തന്നെയാണോ എന്നാണ് മലയാളികള്‍ ചോദിക്കുന്നത്. അനാര്‍ക്കലി എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് പ്രിയാല്‍ ഗോറിനെ പരിചിതം. അനാര്‍ക്കലിയില്‍ നാദിറ എന്ന സുന്ദരിക്കുട്ടിയായിട്ടാണ് പ്രിയ എത്തിയിരുന്നത്.

ഇപ്പോള്‍ തെന്നിന്ത്യന്‍ സീരീസുകളിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്ക് ചിത്രത്തിലും പ്രിയാല്‍ ഗോര്‍ അഭിനയിച്ചിട്ടുണ്ട്. ഹിറ്റായി മാറിയ അഭയ് സീരീസില്‍ പ്രധാന വേഷത്തില്‍ എത്തിയത് പ്രിയാല്‍ ഗോറായിരുന്നു. ധാരാളം പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. 

 

വിദേശിയായ തന്റെ കാമുകനൊപ്പം ഗോവയില്‍ പോയതും അവിടെവെച്ചുള്ള ബിക്കിനി ഫോട്ടോകളൊക്കെ വൈറലായിരുന്നു. മുംബൈയിലെ ഗുജറാത്തി കുടുംബത്തിലാണ് പ്രിയയുടെ ജനനം. 2013ല്‍ പഞ്ചാബി ചിത്രത്തിലൂടെയാണ് പ്രിയാല്‍ ഗോര്‍ അഭിനയ രംഗത്തെത്തുന്നത്. 2014ആണ് സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയില്‍ വേഷം ലഭിച്ചത്. 

 

ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിതെന്ന് പറഞ്ഞാണ് പ്രിയ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബീച്ചില്‍ നിന്നുള്ള ഫോട്ടോയാണിത്. 

 

പ്രിയാല്‍ ഗോര്‍ ചിത്രം

 

പ്രിയാല്‍ ഗോര്‍ ചിത്രം

 

പ്രിയാല്‍ ഗോര്‍ ചിത്രം

 

പ്രിയാല്‍ ഗോര്‍ ചിത്രം