നാരപ്പയുടെ വിശേഷങ്ങള്‍ക്കിടയില്‍ നടി പ്രിയാമണിയുടെ ഗ്ലാമറസ് ഫോട്ടോകള്‍ വൈറല്‍
Updated: Monday, February 1, 2021, 17:34 [IST]

തെന്നിന്ത്യയില്‍ തന്റെ സാന്നിധ്യം അറിയിച്ച താരമാണ് നടി പ്രിയാമണി. വിവാഹശേഷം പ്രിയാമണി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. എന്നാല്‍, നല്ല വേഷങ്ങള്‍ വരാത്തതാണ് സിനിമ ചെയ്യാതിരിക്കാന്‍ കാരണം. ഇപ്പോള്‍ നാരപ്പയാണ് പ്രിയയുടെ പുതിയ ചിത്രം. മെയ് 14ന് നാരപ്പ് റിലീസ് ചെയ്യും.

പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കിടയിലാണ് പ്രിയാമണിയുടെ ഗ്ലാമറസ് ഫോട്ടോകള്‍ വൈറലായത്. തെന്നിന്ത്യില്‍ ബിക്കിനിയിട്ട് വരെ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി ഫോട്ടോകളുമുണ്ട്. മോഡലു കൂടിയായ പ്രിയാമണി നിരവധി ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്.

ഡാന്‍സിനോട് പ്രത്യേക ഇഷ്ടമുള്ള താരം ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജസ് ആയി പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പ്രിയാമണി ഇടവേള എടുത്തുവെന്ന് പറയാനാകില്ല. എന്നും പ്രേക്ഷകര്‍ക്കുമുന്നില്‍ പ്രിയാമണി ഉണ്ടായിരുന്നു.

തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി എന്നീ മേഖലയിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. 2007ല്‍ പരുത്തിവീരന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രിയാമണിക്ക് ലഭിച്ചു. 2008ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. രാം, കോ കോ, അന്ന ബോണ്ട്, ഒണ്‍ലി വിഷ്ണുവര്ധന് തുടങ്ങിയ കന്നഡ സിനിമകളിലാണ് പ്രിയാമണി അഭിനയിച്ചത്.

2017 ഓഗസ്റ്റ് 23 ന് ഇവന്റ്സ് ഓര്‍ഗനൈസറായ മുസ്തഫ രാജിനെ പ്രിയാമണി വിവാഹം കഴിച്ചു.



















