ഇതാണോ ഫാഷന്‍, യുഎസ് മാഗസീനിനുവേണ്ടി നടി പ്രിയങ്ക ചോപ്ര സ്റ്റൈലിഷായപ്പോള്‍

Updated: Wednesday, February 3, 2021, 11:06 [IST]

യുഎസില്‍ പുതിയ സംരംഭം തുടങ്ങിയ നടി പ്രിയങ്ക ചോപ്ര സ്റ്റൈലിഷ് ഫോട്ടോഷൂട്ടും നടത്തി. യുഎസിലെ എലെ മാഗസീനിനുവേണ്ടിയാണ് ഈ വിശ്വസുന്ദരിയുടെ ഫോട്ടോഷൂട്ട്. ഇതാണ് ഫാഷന്‍ എന്നു തോന്നിപ്പോകാം, ആരും പ്രതീക്ഷിക്കാത്ത ഫാഷനുമായി പ്രിയങ്ക പലപ്പോഴും ആരാധകര്‍ക്കുമുന്നില്‍ എത്താറുണ്ട്.

യുഎസില്‍ പുതിയ ബിസിനസ് തുടങ്ങിയ സന്തോഷവുമുണ്ട് പ്രിയങ്കയ്ക്ക്. യുഎസില്‍ ഹെയര്‍കെയര്‍, റിയല്‍ എസ്റ്റേറ്റ് എന്നീ രംഗത്താണ് പ്രിയങ്കയുടെ ബിസിനസ്. ഡേറ്റിംഗ് ആപ്ലിക്കേഷനായ ബംബിള്‍, കോഡിംഗ് എഡ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് ഹോള്‍ബര്‍ട്ടണ്‍ സ്‌കൂള്‍ തുടങ്ങിയ ബിസിനസില്‍ എല്ലാം താരം പണം ഇറക്കിയിട്ടുണ്ട്.

 

ഇതു കൂടാതെയാണ് സ്വന്തം ഹെയര്‍കെയര്‍ ബ്രാന്‍ഡും റിയല്‍ എസ്റ്റേറ്റ് നിക്ഷേവുമായി താരം എത്തുന്നത്. യുഎസിലെ റെന്റല്‍ മാര്‍ക്കറ്റ് പ്ലേസ് അപ്പാര്‍ട്ട്‌മെന്റ് ലിസ്റ്റില്‍ ആണ് നിക്ഷേപം. യുഎസില്‍ അനോമലി എന്ന സ്വന്തം ഹെയര്‍ കെയര്‍ ബ്രാന്‍ഡും താരം അടുത്തിടെ പുറത്തിറക്കിയിരുന്നു. പൂര്‍ണമായും വീഗന്‍, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ ആണിതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

 

അഫോര്‍ഡബ്ള്‍ ശ്രേണിയിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 31 മുതല്‍ യുഎസില്‍ വില്‍പ്പനയ്ക്ക് എത്തിയ ഉത്പന്നങ്ങള്‍ ആഗോള വിപണിയിലേക്കും വ്യാപിപ്പിച്ചേക്കും. 

 

കഴിഞ്ഞ 18 മാസമായി ഇതിനു പിന്നാലെയുണ്ടെന്ന് താരം വ്യക്തമാക്കി. വര്‍ഷങ്ങളായി ഹെയര്‍കെയറിനെക്കുറിച്ച് വളരെയധികം പഠിക്കുകയും മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിയ്ക്കുകയും ചെയ്തതിന് ശേഷമാണ് ഉത്പന്നം പുറത്തിറക്കുന്നതെന്നാണ് അവകാശവാദം.