മമ്മൂട്ടിയുടെ ഭാഗ്യ നായിക എവിടെയാണ്? റായ് ലക്ഷ്മിയുടെ മാറ്റം കണ്ട് കണ്ണുതള്ളി ആരാധകര്‍

Updated: Friday, February 12, 2021, 17:22 [IST]

മമ്മൂട്ടിയുടെ ഭാഗ്യ നായിക എവിടെയാണ്? നടി റായി ലക്ഷ്മിയെക്കുറിച്ചാണ് ചോദ്യം. റായ് ലക്ഷ്മിയുടെ ഫോട്ടോഷൂട്ടുകള്‍ ഒരു രക്ഷയുമില്ല. അസാധ്യ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. നല്ല ഹൈറ്റും അതിനൊപ്പമുള്ള തടിയുമുള്ള നാടന്‍ സുന്ദരിയായിട്ടാണ് റായ് ലക്ഷ്മി മലയാളത്തിലെത്തുന്നത്. എന്നാല്‍, റായ് ലക്ഷ്മി നാടനൊന്നുമല്ലെന്ന് ഫോട്ടോഷൂട്ടിലൂടെ തന്നെ മനസ്സിലായിരുന്നു.

സിനിമകളില്‍ നിന്നൊക്കെ വിട്ടുനിന്ന താരം പെട്ടെന്നൊരു ദിവസമാണ് കിടിലം മേക്കോവറില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ശരീരമൊക്കെ സീറോ സൈസാക്കിയായിരുന്നു താരത്തിന്റെ വരവ്. ആരാധകര്‍ ഒന്നടങ്കം കോരി തരിച്ചിരുന്നുവെന്ന് മാത്രം. സിനിമകളില്‍ നിന്നും ഇടവേളയെടുത്ത താരം വെറുതെയിരിക്കുകയല്ലായിരുന്നു.

 

വളരെ കഷ്ടപ്പെട്ട് വര്‍ക്കൗട്ടുകള്‍ ചെയ്താണ് ഇന്നത്തെ രൂപത്തില്‍ റായ് ലക്ഷ്മി എത്തിയത്. ഇപ്പോള്‍ കിടിലം ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് താരം പറയുന്നത് എല്ലാവരോടും പോസിറ്റീവായി ചിന്തിക്കണമെന്നാണ്. എല്ലാവരെയും സ്‌നേഹിക്കണമെന്നും. നിങ്ങളുടെ ചിന്തകള്‍ നിങ്ങളുടെ നടത്തത്തിനേക്കാള്‍ വേഗത്തിലായിരിക്കുമെന്നും റായ് ലക്ഷ്മി പറയുന്നുണ്ട്.

 

വര്‍ക്കൗട്ട് വീഡിയോകളും ഫോട്ടോകളുമാണ് ഇപ്പോള്‍ റായ് ലക്ഷ്മി പങ്കുവയ്ക്കാറുള്ളത്. മലയാളത്തിലെ തുടക്കത്തില്‍ റായ് ലക്ഷ്മിയെ മമ്മൂട്ടിയുടെ ഭാഗ്യ നായികയായിട്ടാണ് കണ്ടിരുന്നത്. മലയാളം അറിയില്ലെങ്കിലും മലയാളിത്ത ഭാവവും സംസാരവും തന്നെയായിരുന്നു താരത്തിന്. കര്‍ണാടക സ്വദേശിയാണ് റായ് ലക്ഷ്മി. 

 

ബോളിവുഡ് ചിത്രം ജൂലി ടുവിനു വേണ്ടിയാണ് റായ് ലക്ഷ്മി മെലിയാന്‍ തീരുമാനിച്ചത്. ഫിറ്റ്‌നെസ്സില്‍ വളരെ ശ്രദ്ധയോടെ തന്നെ നീങ്ങി. പഴയെ എന്ന എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ഇപ്പോഴത്തെ മാറ്റത്തെക്കുറിച്ച് നടി പ്രതികരിച്ചിരുന്നത്. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ എനിക്കൊരു പുതിയ വ്യക്തിയെ പോലെ തോന്നുന്നു. ഫിറ്റ് ആയിരിക്കുന്ന എന്നെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നതെന്നുമാണ് റായ് ലക്ഷ്മി പറഞ്ഞിരുന്നത്. 

 

തമിഴിലൂടെയാണ് സിനിമാ അരങ്ങേറ്റം. 2008ല്‍ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. പിന്നീട് ടു ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ്, റോക്ക് ആന്റ് റോള്‍, പരുന്ത്, കാസനോവ, രാജാധിരാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ റായ് ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. എന്നാല്‍, 2014നുശേഷം റായ് ലക്ഷ്മിയെ മലയാളത്തില്‍ കണ്ടിട്ടില്ല.