എന്തുകൊണ്ട് റായ് ലക്ഷ്മി മലയാളത്തിലേക്ക് വരുന്നില്ല? ഫോട്ടോകള്‍ മാത്രം നിറയുന്നു
Updated: Monday, February 22, 2021, 11:24 [IST]

തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മി മലയാളത്തിലേക്ക് തിരിച്ചുവരില്ലേ എന്നാണ് മലയാളികളുടെ ചോദ്യം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ റായ് ലക്ഷ്മിയുടെ ഫോട്ടോ മാത്രമേ കാണാറുള്ളൂ. എന്നാല്‍, റായ് ലക്ഷ്മിയുടെ ഒട്ടേറെ ചിത്രങ്ങള്‍ റിലീസിനെത്തുന്നുണ്ടെന്നാണ് വിവരം. മലയാളം മാത്രം ഇല്ല.

തമിഴില്‍ റാണി റാണമ്മ എന്ന ചിത്രം ഈ വര്‍ഷം സെപ്റ്റംബറില്‍ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. ടിപ്സി, സിന്‍ഡ്രല്ല, ജാന്‍സി ഐപിഎസ്, യോദ്ധ ടു തുടങ്ങിയ ചിത്രങ്ങളാണ് മറ്റു ഭാഷകളില്‍ റായ് ലക്ഷ്മിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച താരം കൂടിയാണ് റായ് ലക്ഷ്മി. അകിര, ജൂലി 2 എന്നീ ചിത്രങ്ങളാണ് ബോളിവുഡില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
റായ് ലക്ഷ്മിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കാണാന്‍ കഴിയുന്നത് കൂടുതലും അവരൂടെ ബിക്കിനി ഫോട്ടോകളാണ്. ഈ ഫോട്ടോകളാണ് ആരാധകരുടെ എണ്ണം കൂടുന്നതിന് കാരണവും.

കൂടിയ പ്രതിഫലമാണ് റായ് ലക്ഷ്മി വാങ്ങുന്നതും. വണ്ണമുള്ള ശരീരമായിരുന്നു ഒരു കാലത്ത് റായ് ലക്ഷ്മിക്ക് അവസരങ്ങള്‍ കുറഞ്ഞത്. എന്നാല്‍, കഠിന പ്രയത്നത്തിലൂടെ റായ് സീറോ സൈസിലേക്ക് മാറുകയായിരുന്നു. ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള മേക്കോവറാണ് റായ് ലക്ഷ്മി നടത്തിയിരുന്നത്.



