രേബ മോണിക്ക വിവാഹിതയാകാന്‍ പോകുന്നു, കാമുകന്‍ ആരാണ്?

Updated: Friday, February 5, 2021, 10:13 [IST]

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ എത്തിയ രേബ മോണിക്ക വിവാഹിതയാകാന്‍ പോകുന്നു. കാമുകനുമൊത്തുള്ള വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഇരുവരും തമ്മില്‍ പ്രെപ്പോസ് ചെയ്ത വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജോയ്മോന്‍ ജോസഫാണ് താരത്തെ പ്രെപ്പോസ് ചെയ്തിരിക്കുന്നത്.

ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നുവെന്നാണ് പറയുന്നത്. ലോക്ഡൗണിന്റെ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ദുബായില്‍ വെച്ച് കണ്ടുമുട്ടുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രണയം പറഞ്ഞ് പ്രെപ്പോസ് ചെയ്യുന്നത്. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വിചിത്രമായ യാദൃശ്ചികമായ ഒന്നാണ് ഈ രാത്രി സംഭവിച്ചതെന്നാണ് ജോമോന്‍ ജോസഫ് കുറിച്ചത്.

 

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നതെന്നറിയില്ല, എങ്കിലും ഒരുപാട് സ്നേഹമെന്നും അദ്ദേഹം കുറിച്ചു. രേബ മോണിക്കയുടെ ജന്മദിനം കൂടിയായിരുന്നു അത്. അന്ന് രാത്രിയിലാണ് ജോയ്മോന്‍ പ്രെപ്പോസ് ചെയ്തതും. ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒരു ഗംഭീര സെലിബ്രേഷനാണ് ദുബായില്‍ നടന്നത്. റോസാപ്പൂക്കള്‍ക്കിടയില്‍ രണ്ടുപേരും ഇരിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ ഏറ്റടുത്തത്.

 

ദുബായ് സ്വദേശിയാണ് ജോയ്മോന്‍ ജോസഫ്. വിവാഹത്തിന് രേബ സമ്മതവും മൂളി. തമിഴിലൂടെയാണ് രേബ മോണിക്കയെ എല്ലാവര്‍ക്കും പരിചിതം. വിജയ് ചിത്രം ബിഗില്‍ ശ്രദ്ധേയമായ ചിത്രമാണ്. മിഖായേല്‍, പൈപ്പിന്‍ ചോട്ടിലെ പ്രണയം, ഫോറന്‍സിക് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.