കാവ്യ ഇനി ശ്രീജിത്തിന് സ്വന്തം, നടി റബേക്കയുടെയും സംവിധായകന്റെയും വിവാഹനിശ്ചയം

Updated: Monday, February 15, 2021, 10:53 [IST]

സീരിയല്‍ നടിയും അവതാരകയുമായ നടി റബേക്ക സന്തോഷിന്റെ വിവാഹ നിശ്ചയം ഗംഭീരാ ആഘോഷങ്ങളോടെ നടന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് റബേക്കയും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരാകാന്‍ പോകുന്നത്. ഞായറാഴ്ചയാണ് വിവാഹ നിശ്ചയം നടന്നത്. ഞായറഴ്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഫെബ്രവരി 14 വാലന്റൈന്‍സ് ദിനം കൂടിയായിരുന്നു.

ഇരുവരുടെയും പ്രണയം പൂവണിയാന്‍ തെരഞ്ഞെടുത്ത ദിവസം ഗംഭീരമായി. വാലന്റൈന്‍സ് ദിനം ആയതുകൊണ്ടുതന്നെ റബേക്ക ചുവന്ന ലഹങ്കയിലാണ് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ് റബേക്ക. കുടുംബപ്രേക്ഷകരുടെ ഇഷ്ട സീരിയലായ കസ്തൂരിമാനിലെ കാവ്യയായിട്ടാണ് പലര്‍ക്കും പരിചിതം. കാവ്യ എന്ന കഥാപാത്രവും ജീവ എന്ന കഥാപാത്രവും ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗമാണ്.

 

ക്യൂട്ട് കപ്പിള്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. കുഞ്ഞിക്കൂനന്‍ എന്ന സീരിയലിലൂടെയാണ് റബേക്ക സീരിയലിലെത്തുന്നത്. മാര്‍ഗം കളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. എഴുത്തുകാരനും സിനിമറ്റോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്. 

 

ഇരുവരും പ്രണയത്തിനാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിരവധി ഫോട്ടോകളും പോസ്റ്റ് ചെയ്യാറഉമ്ട്. മാര്‍ഗംകളിക്കാരി ഇനി മാര്‍പ്പാപ്പയ്ക്ക് സ്വന്തം എന്നെഴുതിയ ശ്രീജിത്തിന്റെയും റബേക്കയുടെയും ആനിമേഷന്‍ പോസ്റ്റര്‍ പങ്കുവെച്ചാണ് വിവാഹനിശ്ചയം അറിയിച്ചിരുന്നത്. യൂട്യൂബ് ചാനലിലൂടെ സീരിസുമായി റബേക്ക എത്തിയതും ശ്രദ്ധേയമായിരുന്നു. ലോക്ഡൗണ്‍ സമയത്തായിരുന്നു സുഹൃത്തിനൊപ്പം ചേര്‍ന്ന് സീരീസ് ചെയ്തത്. എന്നാല്‍, ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നപ്പോള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

 

വിവാഹനിശ്ചയത്തിന് ഒരുങ്ങുന്നത് ഹല്‍ദി ചടങ്ങും ഡാന്‍സ് നമ്പറുമൊക്കെയുടെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. സാരിയുടുത്തും തട്ടിപൊളിപ്പന്‍ ഗാനവുമായിട്ടാണ് റബേക്ക എത്തിയത്. സീരിയലില്‍ എത്തുന്നതിനുമുന്‍പ് റബേക്ക ബാലനടിയായി സിനിമയില്‍ എത്തിയതാണ്. 2012ല്‍ ഇറങ്ങിയ തിരുവമ്പാടി തമ്പാന്‍, വിമാനം പുറപ്പെടുക, ഒരു സിനിമാക്കാരന്‍, മിന്നാമിനുങ്ങ് എന്നീ ചിത്രങ്ങളില്‍ ബാലനടിയായി. 2018ല്‍ പുറത്തിറങ്ങി സ്‌നേഹഹുദൂ എന്ന ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്തിട്ടുണ്ട്. നീര്‍മാതളം എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്.