ഒരു രക്ഷയുമില്ല, ഗ്ലാമറസായി നടി രേഖ രതീഷ്

Updated: Friday, February 19, 2021, 16:20 [IST]

കുടുംബപ്രേക്ഷകരെ ഒരേ സമയം കരയിപ്പിക്കുകയും വെറുപ്പ് തോന്നിപ്പിക്കുകയും ചെയ്യുന്ന നടിയാണ് രേഖ രതീഷ്. ഒന്നിലധികം ചാനലുകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ രേഖ വീട്ടമ്മമാര്‍ക്കിടയിലെത്തുന്നു. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് രേഖ. ആദ്യകാലങ്ങളില്‍ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്ന താരം അടുത്തിടെയായി കൂടുതല്‍ കൈകാര്യം ചെയുന്നത് അമ്മ വേഷങ്ങള്‍ ആണ്. പരസ്പരം പരമ്പരയിലെ പദ്മാവതിയായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരം ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മല്ലികയും പൂക്കാലം വരവായിലെ പാര്‍വതിയുമൊക്കെയാണ്.

 

 

 

രേഖയുടെ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുകള്‍ ഇതിനുമുന്‍പും വൈറലായിട്ടുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത് വര്‍ക്കൗട്ട് മൂഡിലൂള്ള ഫോട്ടോകളാണ്. ജിമ്മില്‍ നിന്നും പാന്റിനൊപ്പം സാരിയുടുത്താല്‍ എങ്ങനെയിരിക്കും. രേഖ രതീഷിന്റെ സ്റ്റൈലിഷ് ഫോട്ടോ കണ്ട് വീട്ടമ്മമാര്‍ അമ്പരന്നിട്ടുണ്ടാകും. സെറ്റ് സാരിയിട്ട് കുറിയൊക്കെ തൊട്ട് നാടന്‍ വേഷത്തിലാണ് രേഖ സീരിയലുകളില്‍ എത്താറുള്ളത്. 

Advertisement

 

മോഡേണ്‍ വേഷത്തിലുള്ള രേഖയുടെ ഫോട്ടോഷൂട്ടുകള്‍ എല്ലാവര്‍ക്കും ഒരതിശയമാണ്. ബ്ലാര് ഷര്‍ട്ടും ജീന്‍സിനുമുകളില്‍ വൈറ്റ് സാരിയാണ് വേഷം. ഓരോ ഫോട്ടോവിനും കിടിലം ക്യാപ്ഷനുമുണ്ട്. ശക്തരായ സ്ത്രീകള്‍ക്ക് മനോഭാവമുണ്ടാകില്ല, അവര്‍ക്ക് മാനദണ്ഡങ്ങളാണുള്ളതെന്നും താരം കുറിച്ചിട്ടുണ്ട്. 

Advertisement

ഒരിക്കലും യാചിക്കരുത്, ക്ഷമ ചോദിക്കരുത്, നിലവാരം ഒരിക്കലും താഴ്ത്തരുത്. മഹത്തായ മനോഭാവമുള്ള ഒരു സ്ത്രീയായിരിക്കുക എന്നും രേഖ പറയുന്നു. ആന്‍സണ്‍ അലക്‌സ് അല്‍ഫോണ്‍സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ വഴി ഒരുകാലത്ത് രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരമാണ് രേഖ രതീഷ്. രേഖ അഞ്ച് വിവാഹം ചെയ്തുവെന്നുള്ള വാര്‍ത്തയായിരുന്നു പ്രചരിച്ചത്. അത്തരം അവഗണനയില്‍ നിന്നെല്ലാം ഒരുപാട് ബുദ്ധിമുട്ടിയാണ് രേഖ ഇന്നുള്ള ഹൈപ്പ് നേടിയെടുത്തത്. സീരിയല്‍ രംഗത്ത് ഒഴിച്ചുകൂടാനാകാത്ത നടിയായി രേഖ. നാല് വിവാഹങ്ങളാണ് രേഖ ഈ പ്രായത്തിനിടയില്‍ കഴിച്ചത്.ഇപ്പോള്‍ മകനോടൊപ്പം സന്തോഷത്തോടെയാണ് രേഖ കഴിയുന്നത്. 
താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് തന്റെ ഒന്നാമത്തെ ഭര്‍ത്താവിനെ മാത്രമായിരുന്നുവെന്നും രേഖ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒരുപാട് അപകടങ്ങള്‍ സംഭവിച്ച വ്യക്തിയാണ് ഞാന്‍. അച്ഛനും അമ്മയും പിരിഞ്ഞുപോയി, അങ്ങനെ ആരുടെയെങ്കിലും തുണയ്ക്ക് വേണ്ടി പല അബദ്ധങ്ങളിലും ചെന്നു ചാടി.
എല്ലാവര്‍ക്കും എന്റെ പണം മാത്രം ആയിരുന്നു വേണ്ടതെന്നാണ് ആരോപണങ്ങളോട് രേഖ പ്രതികരിച്ചിരുന്നത്. 

 

ആരും എന്നെ ആത്മാര്‍ത്ഥമായി സ്നേഹിച്ചില്ല. ഒരു കാര്യവുമില്ലാതെ ആണ് എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയത്. എന്താണ് എന്റെ തെറ്റ് എന്നോ, എന്താണ് പിരിഞ്ഞു പോകാന്‍ കാരണം എന്നോ ആരും പറഞ്ഞില്ല. പക്ഷേ ഞാന്‍ അവരെ ഒന്നും കുറ്റപ്പെടുത്തുകയില്ല, കാരണം എനിക്ക് അവരോട് പ്രണയം തോന്നിയിരുന്നില്ലെന്നും രേഖ പറഞ്ഞിരുന്നു.

 

ഒരു ദിവസം രേഖ പ്രതിഫലമായി വാങ്ങിക്കുന്നത് 15000 രൂപയാണെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പത്തുദിവസം വരെയൊക്കെയാകും ഒരു സീരിയലിന്റെ ഒരു ഷെഡ്യൂള്‍ നടക്കാറ്. നേരത്തെ ഒരു ദിവസത്തിന് 30000 വരെ രേഖ പ്രതിഫലം വാങ്ങിയിരുന്നു. യൂട്യൂബ് ചാനലും രേഖ തുടങ്ങിയിരുന്നു. ടെലിവിഷന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി തുടങ്ങിയത്. ചോദ്യങ്ങളും ഗെയിമുകളുമായിരുന്നു ഉദ്ദേശിച്ചത്. നാല് ക്യാമറകള്‍ ഉപയോഗിച്ച് പക്ക പ്രൊഫഷണലായിട്ടാണ് ചിത്രീകരിച്ചത്.