നടി റിമ കല്ലിങ്കലിന്റെ മാമാങ്കം താത്്കാലികമായി നിര്‍ത്തി
Updated: Thursday, February 4, 2021, 17:53 [IST]

നടി റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ നടന്നു പോകുന്ന മാമാങ്കം താത്കാലിമായി നിര്‍ത്തി. ഡാന്‍സ് കമ്പനിയാണ് മാമാങ്കം. ആറു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മാമാങ്കം പൂട്ടിയത്.

സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം തുടരുമെന്നും നടി അറിയിച്ചു. കോവിഡ് പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞു. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാന്‍സ് കമ്പനിയുടെ പ്രവര്‍ത്തനം തുടരുമെന്നും താരം വ്യക്തമാക്കി.

ഈ ഇടത്തെ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എന്റെ കൂടെ നിന്നവര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി, എല്ലാ രക്ഷാധികാരികള്‍ക്കും നന്ദി, എല്ലാ സപ്പോര്‍ട്ടേഴ്സിനും നന്ദി. സ്റ്റേജുകളിലൂടെയും സ്ക്രീനുകളിലൂടെയും മാമാങ്കം ഡാന്‍സ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകുമെന്ന് റിമ കുറിച്ചു.

2014ലാണ് മാമാങ്കം ആരംഭിച്ചത്. നിരവധി സിനിമകള്‍ക്കും ഈ സ്റ്റുഡിയോ ലൊക്കേഷനായിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രശ്നവുമാണ് പൂട്ടേണ്ടി വന്നതെന്നാണ് സൂചന.