തല മറച്ചിട്ടേ പുറത്തിറങ്ങൂ, മേക്കപ്പ് ഇടില്ല, നടി സജിത ബേട്ടി പറയുന്നു
Updated: Thursday, February 11, 2021, 10:28 [IST]

നടി സജിത ബേട്ടി എവിടെയാണ്? ബാലതാരമായ അഭിനയ രംഗത്ത് വന്ന താരമാണ് സജിത ബേട്ടി. ടെലിവിഷന്‍ പരമ്പരകളിലും മറ്റും സജിത ബേട്ടി നിറസാന്നിധ്യമായിരുന്നു. നടന് ദിലീപിന്റെ ഭാഗ്യ നായിക എന്നാണു പലരും അക്കാലത്ത് സജിത ബേട്ടിയെ പറഞ്ഞിരുന്നത്. നടന് ദിലീപിന്റെ കൂടെ സജിത ബേട്ടി അഭിനയിച്ചാല്‍ പടം ഹിറ്റാകുമെന്ന് ഉറപ്പാണ്.

വിവാഹത്തിനുശേഷം സജിത ബേട്ടിയെ സിനിമയില്‍ കണ്ടിട്ടില്ല. വിവാഹ തിരക്കുകള്‍ കഴിയുമ്പോള്‍ സിനിമയില്‍ സജീവമാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും ആരാധകരെ നിരാഷപ്പെടുത്തി സജിത ബേട്ടി കുടുംബിനിയായി. വില്ലത്തി വേഷങ്ങളിലൂടെ പരമ്പരകളില്‍ ശ്രദ്ധേയമായിരുന്നു സജിത ബേട്ടി.

മലയാള സിനിമയില്‍ അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നായികയായും മറ്റു ചെറിയ വേഷങ്ങളിലും സജിത ബേട്ടി തിളങ്ങി. തനിക്കു ലഭിക്കുന്ന ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടി അന്ന് തിളങ്ങിയ നടിമാരില്‍ ഒരാളായിരുന്നു. ഏറ്റവും ഒടുവില്‍ താരത്തെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്.. മേക്കപ്പ് ഇടാറില്ല എപ്പോഴും ധരിക്കുന്ന വേഷം പര്‍ദ്ദയാണ്. കുടുംബം എന്ന ചിന്ത മാത്രമേ ഈ നായികയ്ക്കുള്ളൂ. വെള്ളിത്തിരയില്‍ നിരവധി താരങ്ങള്‍ ഇങ്ങനെ സിനിമ വിട്ടു പോയിട്ടുണ്ട് എങ്കിലും വിവാഹ ശേഷം ഒട്ടും വാര്‍ത്തകളില്‍ ഇടം നേടാത്ത ഒരു നായിക തന്നെയാണ് സജിത ബേട്ടി.

എന്നാല്‍ നല്ല വേഷം ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ് സജിതയില്‍ നിന്നു ലഭിച്ച വിവരം. ഭര്‍ത്താവ് ഷമാസിന് അഭിനയിക്കുന്നതിനോട് എതിര്‍പ്പൊന്നുമില്ല. എല്ലാ സപ്പോര്‍ട്ടും അദ്ദേഹം തരുന്നുണ്ട്. ഇപ്പോള്‍ മകളുടെ വളര്‍ച്ച കണ്ടിരിക്കുകയാണ് ഞാന്‍. നല്ലൊരു തിരിച്ചുവരവിന് താനും ആഗ്രഹിക്കുന്നുണ്ടെന്നും സജിത ബേട്ടി പറയുന്നു.

ഷമാസിക്കയ്ക്ക് കണ്‍സ്ട്രക്ഷന്‍ ബിസിനസാണ്, ഞങ്ങള്‍ ഇപ്പോള്‍ വയനാട്ടിലാണ് താമസിക്കുന്നത്. എല്ലാവരും ചോദിക്കും പ്രണയവിവാഹമായിരുന്നോ എന്ന്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ നന്നായി പ്രണയിക്കുന്നുണ്ടെന്നും സജിത പറയുന്നു. നല്ല ഭര്‍ത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോള്‍ എന്റെ ലോകം ഭര്‍ത്താവും മകളും കുടുംബവും ആണ്.
ധാരാളം ഓഫറുകള്‍ ഇപ്പോഴും വരാറുണ്ട്. എന്നാല്‍ മനസിനിണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് കാത്തിരിപ്പ്. അഭിനയം ഒരിക്കലും നിര്‍ത്തില്ല. ഷമാസിക്ക സ്റ്റോപ് എന്ന് പറയുന്ന ദിവസം വരെ ഞാന്‍ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഞാന്‍ പണ്ടേ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ആളാണെന്നാണ് സജിത ബേട്ടി പറയുന്നത്. പര്‍ദ്ദയിടും, നിസ്കാരം കൃത്യമായി ഫോളോ ചെയ്യും. തല മറച്ചിട്ടേ പുറത്തിറങ്ങു. മേക്കപ്പ് ഇടില്ല. പക്ഷേ സിനിമയില്‍ അതൊന്നുമല്ല. മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യക്തിപരമായ താല്പര്യങ്ങള്ക്ക് സ്ഥാനമില്ല. അഭിനയം കഴിഞ്ഞ് മടങ്ങി വന്നാല്‍ ഞാന്‍ പപ്പയുടെയും മമ്മിയുടെയും മകളാണ്. ഇപ്പോള്‍ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. അദ്ദേഹം എപ്പോഴും പറയും, കലയും പ്രശസ്തിയും കീപ്പ് ചെയ്യണമെന്ന്. ടൂ കണ്ട്രീസ് എന്ന ചിത്രത്തില്‍ ഷമാസിക്കയും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും സജിത ബേട്ടി പറയുന്നു.