മകനൊപ്പം സംയുക്തയുടെ കിടിലം മേക്കോവര്‍, കണ്ണുതള്ളി മലയാളികള്‍

Updated: Tuesday, February 2, 2021, 17:46 [IST]

മലയാളത്തില്‍ ഒരു കാലത്ത് മുന്‍നിര നായികമാരിലൊരാളായിരുന്നു സംയുക്ത വര്‍മ്മ. താരത്തിന്റെ കിടിലം മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇത് നമ്മുടെ സംയുക്ത വര്‍മ്മ തന്നെയാണോ എന്നാണ് മലയാളികളുടെ ചോദ്യം. നാടന്‍ സുന്ദരി എന്നാണ് സംയുക്തയ്ക്ക് പണ്ടേയുള്ള വിശേഷണം. എന്നാല്‍, വിവാഹശേഷം സംയുക്ത അല്‍പം മോഡേണുമായി.

ഇപ്പോള്‍ മുടിയൊക്കെ മുറിച്ച് മറ്റൊരു മേക്കോവറുമായിട്ടാണ് താരം എത്തിയത്. മകന്‍ ദക്ഷിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. സംയുക്ത എന്ന് പേര് കേള്‍ക്കുമ്പോള്‍ നീണ്ട മുടിയും സാരിയുമാണ് മലയാളികളുടെ മനസ്സില്‍. എന്നാല്‍, തനിക്ക് സ്‌റ്റൈലിഷ് വേഷങ്ങളും ഇണങ്ങുമെന്ന് തെളിയിക്കുകയാണ് താരം.

 

വിവാഹശേഷം സിനിമയിലേക്ക് തിരിച്ചുവന്നില്ലെങ്കിലും യോഗയുമായി മലയാളികള്‍ക്കുമുന്നില്‍ സംയുക്ത എത്താറുണ്ട്. യോഗയാണ് ഏറെ താല്‍പര്യമുള്ള ഒന്ന്. ഉര്‍ധവ ധനുരാസനം എന്ന യോഗമുറ പരിശീലിക്കുന്ന വീഡിയോയും താരം അടുത്തിടെ ഷെയര്‍ ചെയ്തിരുന്നു.

 

മലയാളത്തിന്റെ എക്കാലത്തെയും താരജോഡികളായിരുന്നു ബിജു മേനോനും സംയുക്തയും. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നെ ട്രോളാന്‍ എനിക്ക് വേറെയാരും വേണ്ട, വീട്ടില്‍ തന്നെ ആളുണ്ടെന്നാണ് ബിജുമേനോനെക്കുറിച്ച് സംയുക്ത പറഞ്ഞത്. എന്ത് ഡ്രസ്സിട്ടാലും കളിയാക്കും, കമന്റ് പറയും. ഒരു വലിയ കമ്മലിട്ടാല്‍ ചോദിക്കും, വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ എന്ന്. മുടി സ്‌റ്റൈലായി കെട്ടിയാല്‍ തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട് കെട്ടോ എന്നും പറയും. ഇതൊക്കെ എന്നും കേള്‍ക്കുന്നതാണെന്ന് സംയുക്ത പറഞ്ഞിരുന്നു.

 

ലോക്ഡൗണ്‍ കാലത്ത് സിനിമകളെല്ലാം നിര്‍ത്തിവെച്ചപ്പോള്‍ ബിജുമേനോന്‍ കുടുംബത്തിനൊപ്പം വീട്ടിലായിരുന്നു. മകനൊപ്പം ഗാര്‍ഡന്‍ സെറ്റ് ചെയ്യലും പെയിന്റുങ്ങുമായിരുന്നു പരിപാടി. ഇതിന്റെയെല്ലാം ഫോട്ടോ സംയുക്ത പങ്കുവെച്ചിരുന്നു. കുടുംബിനിയായി സന്തോഷത്തോടെ ജീവിക്കുന്ന സംയുക്ത നടി അഭിനയത്തിലേക്ക് തിരിച്ചുവരില്ലെന്ന് വ്യക്തമാക്കിയതാണ്.