ദുല്‍ഖറിന്റെ നായികയായി സാനിയ ഇയ്യപ്പന്‍, ദുല്‍ഖറിന്റെയും അമാലിന്റെയും സമ്മാനം കണ്ടോ?

Updated: Monday, February 22, 2021, 15:47 [IST]

പുതിയ വിശേഷം പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍ എത്തി. ദുല്‍ഖര്‍ സല്‍മാനും അമാലും കൊടുത്ത സമ്മാനം സര്‍പ്രൈസ് ആയി പരിചയപ്പെടുത്തുകയാണ് സാനിയ.ഈ വീഡിയോ പോസ്റ്റിലൂടെ താന്‍ അടുത്ത ദുല്‍ഖര്‍ ചിത്രം 'സല്യൂട്ടില്‍' വേഷമിടുന്ന വിവരം ഏവരെയും അറിയിക്കുകയാണ് സാനിയ ഇയ്യപ്പന്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ദുല്‍ഖറിന്റെ വെഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.  കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തില്‍ സാനിയ നായികാ വേഷം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലെ സാനിയയുടെ ലുക്ക് ഒട്ടേറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഹൊറര്‍ പശ്ചാത്തലം കൂടിയുള്ള സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു.

 

ചെറിയ ഇടവേളയ്ക്കു ശേഷം സാനിയയ്ക്ക് മലയാളത്തില്‍ തിരക്ക് കൂടുകയാണ്. മമ്മൂട്ടി ചിത്രം പ്രീസ്റ്റില്‍ സാനിയ ഭാഗമാണ്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ഞെട്ടിക്കുന്ന സാനിയ തനിക്ക് കൊവിഡ് പോസിറ്റീവായ അനുഭവവും പങ്കുവെച്ചിരുന്നു. 

 

കോവിഡ് തരണം ചെയ്തതിനെ കുറിച്ചും സാനിയ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആറാമത്തെ ടെസ്റ്റില്‍ പോസിറ്റീവ് ആയ സാനിയ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാണ് കോവിഡ് ദിനങ്ങള്‍ കഴിച്ചുകൂട്ടിയത്.