ബീച്ചില്‍ നിന്നുള്ള കിടിലം ഫോട്ടോഷൂട്ട് ഷെയര്‍ ചെയ്ത് നടി സാനിയ ഇയ്യപ്പന്‍
Updated: Wednesday, February 3, 2021, 17:04 [IST]

ഗ്ലാമറസ് ഫോട്ടോഷൂട്ടില്‍ ഞെട്ടിക്കാറുള്ള നടി സാനിയ ഇയ്യപ്പന്‍ വീണ്ടും ഞെട്ടിക്കുന്നു. ബീച്ചില്‍ നിന്നുള്ള ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്തിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍. പച്ച ബീച്ച് ഡ്രസ്സാണ് സാനിയ ധരിച്ചത്.

കരുത്തോടെയിരിക്കുക, പ്രഭാതത്തെ അഭിമുഖീകരിക്കുക, അത് നിങ്ങള്‍ക്ക് ആവശ്യമായ വെളിച്ചം നല്കുമെന്നുള്ള വാക്കുകളാണ് ഫോട്ടോവിന് സാനിയ നല്കിയ ക്യാപ്ഷന്‍. ഓരോ പ്രഭാതത്തെയും കരുത്തോടെ അഭിമുഖീകരിക്കുകയെന്നാണ് സാനിയ ഇയ്യപ്പന്‍ പറയുന്നത്.

ക്വീന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് സാനിയ. ഉണ്ണികൃഷ്ണന് നായകനാകുന്ന കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലാണ് സാനിയ ഇയ്യപ്പന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ക്വീനില്‍ ചിന്നു എന്ന കഥാപാത്രം സാനിയയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയ ചിത്രമാണ്. എന്നാല്‍, ലൂസിഫറിലെ കഥാപാത്രത്തിലൂടെ സാനിയ മലയാളികളെ ഞെട്ടിക്കുകയായിരുന്നു.

ദ പ്രീസ്റ്റ് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം സാനിയ ചെയ്യുന്നുണ്ട്. മലയാളത്തിലെ യുവ നടിമാരില്‍ ഏറ്റവും ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍.