ഈ ദിവസത്തിന് കുറച്ചധികം പ്രത്യേകതയുണ്ടെന്ന് നടി ശാലിന്‍ സോയ

Updated: Monday, February 22, 2021, 10:41 [IST]

നടി ശാലിന്‍ സോയയുടെ ഏറ്റവും പുതിയ ഫോട്ടോ വൈറലാകുന്നു. കുറച്ച് ഗ്ലാമറസ് കൂടിപ്പോയെന്ന് തോന്നാം. ഈ ദിവസത്തിന് കുറച്ചധികം ഫീല്‍ ഉണ്ടെന്നാണ് ശാലിന്‍ സോയ പറയുന്നത്. ദാവണി മോഡല്‍ വസ്ത്രത്തിന് ഷാള്‍ ഇല്ലാതെയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.

ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ് ശാലിന്‍ സോയ. മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി, തുടങ്ങിയ ചിത്രത്തിലെ ശാലിന്റെ വേഷം ശ്രദ്ധ നേടിയിരുന്നു. 

 

ഇപ്പോള്‍ ശരീരഭാരമൊക്കെ കുറച്ചാണ് ശാലിന്റെ ഫോട്ടോകള്‍ എത്താറുള്ളത്. 13 കിലോയോളം ലോക്ഡൗണ്‍ സമയം കുറഞ്ഞെന്ന് ശാലിന്‍ കുറിച്ചിരുന്നു. സീരിയലിലും ശാലിന്‍ അഭിനയിച്ചിട്ടുണ്ട്. ഓട്ടോഗ്രാഫ് എന്ന സീരിയലില്‍ ദീപാറാണി എന്ന വില്ലത്തിയുടെ വേഷം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.