എന്തൊരഴക്.. മലയാളികളുടെ മാമാട്ടിക്കുട്ടിയും മാളൂട്ടിയും ഒറ്റ ഫ്രെയിമില്‍, ചിത്രങ്ങള്‍ പങ്കുവെച്ചത് ശ്യാമിലി

Updated: Thursday, January 28, 2021, 14:47 [IST]

ഒരു കാലത്ത് മലയാളികളുടെ മാമാട്ടിക്കുട്ടിയും മാളൂട്ടിയുമായിരുന്നു ശാലിനിയും ശ്യാമിലിയും. ബാലതാരമായി വന്ന് മലയാളികളുടെ സ്വന്തം മക്കളായ താരങ്ങള്‍. ഇപ്പോള്‍ കുട്ടികളുടെ മുടിവെട്ടുന്നതിനു പോലും മാമാട്ടി സ്‌റ്റൈല്‍ എന്നാണ് പറയാറുള്ളത്. അത്രമാത്രം സ്വാധീനം ചെലുത്തിയ താരങ്ങളാണിവര്‍.

നായകിമാരായി എത്തിയപ്പോഴും തെന്നിന്ത്യയില്‍ ഞെട്ടിച്ച രണ്ട് താരങ്ങളാണ് ശാലിനിയും ശ്യാമിലിയും. ക്യാമ്പസ് ചിത്രങ്ങളിലെ ഒഴിച്ചു കൂടാനാകാത്ത മുഖമായിരുന്നു ശാലിനിയുടേത്. ചാക്കോച്ചന്റെയും ശാലിനിയുടെയും കോമ്പോ മലയാളികളെ ത്രസിപ്പിച്ചതാണ്. അക്കാലത്തെ കോളേജ് പ്രണയം, ചിത്രം എന്നൊക്കെ പറയുമ്പോള്‍ ശാലിനിയും കുഞ്ചാക്കോ ബോബനുമാണ് മനസ്സില്‍ തെളിയുക.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

തമിഴ് സൂപ്പര്‍സ്റ്റാര്‍ തല അജിത്ത് ശാലിനിയെ വിവാഹം ചെയ്തതോടെ കുടുംബിനിയായി മാറിയ ശാലിനി ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. പൊതുപരിപാടികളിലും മറ്റും അജിത്തിനൊപ്പം ശാലിനി എത്താറുണ്ട്. എല്ലാ ക്യാമറാ കണ്ണും ശാലിനിക്ക് പിന്നാലെയായിരിക്കും. ഇപ്പോഴിതാ ചേച്ചിയും അനുജത്തിയും കിടിലം ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ്.

ശാലിനിയുടെ മകന്റെ ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അതേ വിവാഹ ചടങ്ങില്‍ പങ്കെടുത്ത താരങ്ങളുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മലയാളികളുടെ മാമാട്ടിക്കുട്ടിയുടെയും മാളൂട്ടിയുടെയും സൗന്ദര്യം എങ്ങും പോയിട്ടില്ല. എന്തൊരഴകെന്ന് ആരാധകര്‍ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

ശാലിനി പച്ച പട്ടു സാരിയിലും ശ്യാമിലി നീല ഫ്രോക്കിലുമാണ് തിളങ്ങിയത്. ശ്യാമിലിയാണ് ഫോട്ടോ പകര്‍ത്തിയത്. ശാലിനി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. താരം ഫോട്ടോകള്‍ പങ്കുവെക്കാറുമില്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)