വിവാഹശേഷവും സിനിമയിലേക്ക് വരുന്ന നടിമാരോട് ബഹുമാനമാണ്, തനിക്ക് അത് സാധ്യമല്ലെന്ന് നടി ശാലിനി

Updated: Wednesday, February 24, 2021, 12:05 [IST]

നടി ശാലിനി സിനിമാ ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഉത്തരമായി. ഇരുപത്തൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി മണിരത്‌നത്തിന്റെ ചിത്രം പൊന്നിയിന്‍ ശെല്‍വത്തിലൂടെ ശാലിനി വീണ്ടും അഭിനയരംഗത്തെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശാലിനി. അതിന്റെ കാരണവും ശാലിനി പറഞ്ഞു. സിനിമയിലേക്ക് ഇനിയൊരു മടങ്ങി വരവ് ഇനി സാദ്ധ്യമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശാലിനി പറയുന്നു.

Advertisement

 

പ്രയാസകരമായ ഒരു കാര്യമാണത്,  സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവും സ്‌കൂളില്‍ പോകുന്ന രണ്ടു കുഞ്ഞുങ്ങളും ഞാന്‍ എന്തുചെയ്യുമെന്നും ശാലിനി ചോദിക്കുന്നു. 

Advertisement

 

പല നടിമാരും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.  അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാദ്ധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം അത് കുടുംബജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ടെന്നും ശാലിനി വ്യക്തമാക്കി.