നടി ശാലു മേനോനും ഭര്‍ത്താവ് സജി നായരും വിവാഹമോചിതരാകുന്നുവോ?

Updated: Friday, February 12, 2021, 14:00 [IST]

നടി ശാലു മേനോനും ഭര്‍ത്താവ് സജി നായരും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാര്‍ത്തയോട് സീരിയല്‍ നടന്‍ സജി പ്രതികരിച്ചതും കൂടി ചേര്‍ത്തുനോക്കുമ്പോള്‍ ഒട്ടേറെ സംശയങ്ങളുമായിട്ടാണ് മലയാളികളെത്തിയത്. സോളാര്‍ കേസും കോലാഹലങ്ങള്‍ക്കും ഒടുവിലാണ് ഷാലുവിനെ സജി വിവാഹം ചെയ്യുന്നത്.

2016ലായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്ന അത്. ഇവര്‍ ഒന്നിച്ചെത്തിയ സീരിയലായിരുന്നു ആലിലത്താലി. ഇതിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. കുടുംബ ജീവിതത്തിലേക്ക് കടന്ന ശാലു പിന്നീട് പരമ്പരകളില്‍ സജീവമായിരുന്നില്ല. എന്നാല്‍ മഞ്ഞുരുകും കാലം എന്ന സീരിയലിലുള്ള വേഷം തുടര്‍ന്നിരുന്നു. 

 

എന്നാല്‍, ഇപ്പോള്‍ ശാലു മേനോന്‍ അഭിനയത്തില്‍ സജീവമായിരിക്കുന്നു. എന്നാല്‍ സജി ജി നായരെ കാണാനുമില്ല. സീരിയലുകള്‍ ഇല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് സജി. നടന്റെ പോസ്റ്റും ശ്രദ്ധ നേടാറുണ്ട്. ഈ അടുത്തിടെയായി സജിയുടെ നിരാശ നിറഞ്ഞ പോസ്റ്റാണ് ശ്രദ്ധയില്‍പെട്ടത്. 

ചിലര്‍ സംശയങ്ങളും പങ്കുവെച്ചു. എന്നാല്‍ കൃത്യമായൊരു ഉത്തരം സജി നല്‍കിയില്ല. പിന്നീട് വാര്‍ത്തകള്‍ നിറയാന്‍ തുടങ്ങിയപ്പോള്‍ പ്രതികരണവുമായി സജി എത്തി. സജിയുടെ വാക്കുകളിങ്ങനെ.. പ്രത്യേകിച്ച് മറുപടി പറയാന്‍ എനിക്കില്ല. കൂടുതല്‍ ആളുകളും ഞങ്ങള്‍ വേര്‍പിരിഞ്ഞോ എന്നാണ് ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാന്‍ അല്ലല്ലോ പറയേണ്ടത്. വേര്‍പിരിയാന്‍ താല്‍പര്യം ഉള്ള ആളല്ല ഞാന്‍. എന്നാല്‍ ശാലുവിന് വേര്‍പിരിയണോ എന്നുള്ളത് എനിക്ക് അറിയില്ല. ഇതിനുള്ള മറുപടി ശാലു തന്നെ പറയട്ടെയെന്നാണ് സജി പ്രതികരിച്ചത്. 

പാട്ടുപാടുന്ന ശാലു മേനോന്റെ വീഡിയോയും നേരത്തെ വൈറലായിരുന്നു. മഞ്ജു വാര്യരുടെ പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയിലെ 'വരമഞ്ഞളാടിയ രാവിന്റെ മാറില്‍' എന്ന് തുടങ്ങുന്ന പാട്ട് ആയിരുന്നു ശാലു ആലപിച്ചത്. അഭിനയത്തിനൊപ്പം നന്നായി പാട്ട് പാടാന്‍ ശാലുവിന് സാധിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോ വൈറലായത്.

 

വരാനിരിക്കുന്ന ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായ ശാലു മേനോന്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തയും ഉണ്ടായിരുന്നു. ബിഗ് ബോസില്‍ ശാലു പങ്കെടുക്കുകയാണെങ്കില്‍ പല വെളിപ്പെടുത്തലുകളും പ്രതീക്ഷിക്കാവുന്നതാണ്. എന്തായാലും വിവാഹമോചന വാര്‍ത്തയോട് ശാലു ഇതുവരെ പ്രതികരിച്ചില്ല.