ഇത് ലാലേട്ടന്റെ ക്ലാരയല്ലേ.. സാരിയില്‍ അതീവ സുന്ദരിയായി സുമലത

Updated: Monday, March 1, 2021, 11:15 [IST]

ഒരുകാലത്ത് മലയാള സിനിമയെ കോരിത്തരിപ്പിച്ച ക്ലാരയെ മലയാളികള്‍ മറക്കില്ല. തൂവാത്തുമ്പികള്‍ എന്ന ചിത്രത്തില്‍ ജയകൃഷ്ണന്റെ ക്ലാരയായി എത്തി മലയാളികളെ അമ്പരപ്പിച്ച സുമതലത ഇപ്പോള്‍ എവിടെയാണ്? സമുലതയെ വീണ്ടും കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആരാധകര്‍. നടിയും എംപയുമായി മാധ്യമങ്ങളില്‍ സജീവമാണ് സുമലത. സാരിയുടുത്ത് ഒരു വിവാഹ ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

തെന്നിന്ത്യന്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന അംബരീഷായിരുന്നു സുമലതയുടെ ഭര്‍ത്താവ്. 2018 നവംബര്‍ 24 നായിരുന്നു താരം അന്തരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് സുമലതയും രാഷ്ട്രീയത്തിലേക്ക് എത്തി. സിനിമയിലൂടെ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയും വര്‍ഷങ്ങളോളം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്ത താരങ്ങളുടെ രസകരമായ ആ പ്രണയകഥ സുമലത നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

 

1984 പുറത്തിറങ്ങിയ അഹൂതി എന്ന കന്നഡ സിനിമയിലൂടെയായിരുന്നു അംബരീഷും സുമലതയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായകനായിരുന്നു അംബരീഷ്. എന്നാല്‍ സുമലത അന്ന് കന്നഡ സിനിമയ്ക്ക് പുതുമുഖ നടി ആയിരുന്നു.

 

തെലുങ്ക് ചിത്രത്തിലൂടെയാണ് സുമലത അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും തമ്മില്‍ സൗഹൃദം ഉടലെടുക്കുന്നത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 1991ലാണ് ഇരുവരും വിവാഹിതരായത്. വിവാഹസമയത്ത് അംബരീഷിന് 39 വയസുണ്ടായിരുന്നു. സുമലതയുമായി പതിനൊന്ന് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു.

 

തൂവാനത്തുമ്പികളിലെ വേഷം സുമലതയ്ക്ക് നല്‍കിയത് വലിയൊരു ഹൈപ്പ് തന്നെയായിരുന്നു. താഴ്‌വാരം, നമ്പര്‍.20 മദ്രാസ് മെയില്‍, ശ്യാമ, നിറക്കൂട്ട്, ഇസബെല്ല, കോളിളക്കം തുടങ്ങി നിരവധി ക്ലാസ് ചിത്രങ്ങളുടെ ഭാഗമായി സുമലത.