പൂവാറിന്റെ ഭംഗി ആസ്വദിച്ച് സണ്ണി ലിയോണ്‍, കേരളത്തെ അത്രയേറെ ഇഷ്ടമാണെന്ന് താരം
Updated: Tuesday, February 2, 2021, 12:08 [IST]

അവധി ആഘോഷിക്കാന്‍ കേരളത്തിലെത്തിയ ബോളിവുഡ് നടി സണ്ണി ലിയോണ്‍ പുതിയ ഫോട്ടയുമായി എത്തി. പൂളില്‍ നിന്നുള്ള ഫോട്ടോയാണ് ഷെയര്‍ ചെയ്യുന്നത്. കേരളത്തെ ഒരുപാട് ഇഷ്ടമാണെന്ന് സണ്ണി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ പൂവാര്‍ ദ്വീപിലാണ് താരം. പൂവാറിന്റെ ഭംഗി ആസ്വദിക്കുകയാണ് താരം.

പൂളില്‍ നിന്നുള്ള ഫോട്ടോയും വീഡിയോയും താരം ഷെയര്‍ ചെയ്തിരുന്നു. പൂളില്‍ ഒരു ജലകന്യകയെ പോലെ നീന്തിത്തുടിക്കുകയാണ് സണ്ണി. തിരുവനന്തപുരത്താണ് സണ്ണിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താന് ഡാനിയേല്‍ വെബറും മക്കളായ നിഷ, അഷര്‍, നോവ എന്നിവരും സണ്ണിക്കൊപ്പമുണ്ട്.

ഒരു മാസം കേരളത്തിലുണ്ടാകുമെന്നാണ് സണ്ണി പറഞ്ഞത്. കഴിഞ്ഞ ദിവസം പറമ്പില്‍ നിന്നും ഫുട്ബോള്‍ കളിക്കുന്ന വീഡിയോയും താരം ഷെയര്‍ ചെയ്തിരുന്നു. കൂടാതെ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയുമുണ്ടായിരുന്നു. റിസോര്‍ട്ടില്‍ വെച്ചാണ് താരം ക്രിക്കറ്റ് ബാറ്റുമായി എത്തിയത്. സിക്സര്‍ അടിച്ചതിന്റെ ആഹ്ലാദവും വീഡിയോയില്‍ കണ്ടിരുന്നു.

ഒരു റിസോര്‍ട്ടിലാണ് ക്വാറന്റീന് ചെലവഴിക്കുന്നത്. കൊറോണ ആയതുകൊണ്ടുതന്നെ പൊതുപരിപാടികളിലൊന്നിലും താരം പങ്കെടുക്കുന്നില്ല. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് സണ്ണിയെ കാണാനും സാധിക്കില്ല.

കേരളത്തില്‍ ഇതിനുമുന്‍പ് സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ തടിച്ചുകൂടിയ ജനത്തെ നമ്മള് കണ്ടതാണ്. കൊച്ചിയിലായിരുന്നു ആരാധകര്‍ക്ക് മുന്നില്‍ സണ്ണി എത്തിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിനുവരെ കഴിഞ്ഞിരുന്നില്ല.