കേരളത്തിലെത്തിയ സണ്ണി ലിയോണിന് എന്തുപറ്റി, പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി താരം

Updated: Tuesday, February 9, 2021, 16:45 [IST]

സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി പ്രചരിക്കുന്നതാണ് നടി സണ്ണി ലിയോണുമായി ചുറ്റിപറ്റിയുള്ള വാര്‍ത്ത. കേരളത്തിലെത്തിയ സണ്ണി ലിയോണിന് എന്തുപറ്റിയെന്നാണ് പലരുടെയും സംശയം. പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയാണ് സണ്ണിക്കുനേരെ ഉയര്‍ന്നിരുന്നത്. കേസുമായി ബന്ധപ്പെട്ട് സണ്ണിയെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇതേക്കുറിച്ച് സണ്ണി ലിയോണ്‍ പ്രതികരിക്കുന്നതിങ്ങനെ...

നിങ്ങള്‍ വസ്തുതകളെ എത്രയൊക്കെ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരുമെന്നും മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും നിങ്ങളെ മാത്രം വിശ്വാസിപ്പിച്ചാല്‍ മതിയെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് പറഞ്ഞു 29 ലക്ഷം സണ്ണി ലിയോണ്‍ കൈപ്പറ്റിയെന്നും തുടര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യാതെ വഞ്ചിച്ചെന്നുമാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയ ഷിയാസ് പോലീസിന് നല്‍കിയ പരാതി. 

Advertisement

 

എന്നാല്‍ അഞ്ച് തവണ താന്‍ സംഘാടകര്‍ക്കു ഡേറ്റ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ആ ദിവസങ്ങളിലൊന്നും ചടങ്ങുകള്‍ നടത്തിയില്ലെന്നും പിന്നീടു പല അസൗകര്യങ്ങളും ഉണ്ടായെന്നുമാണ് സണ്ണി ലിയോണ്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. അതേസമയം, സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നും തനിക്കെതിരെ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

Advertisement

 

ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികള്‍ക്കും ഡേറ്റ് നല്‍കിയിരുന്നു. അതിനിടെയാണ് വിവാദങ്ങള്‍ ഉണ്ടാകുന്നത്.

 

2016 മുതല്‍ പല തവണയായി പണം മാനേജര്‍ മുഖേന കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണ്‍ പിന്മാറിയെന്നാണു പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ഡിജിപിക്കു നല്‍കിയ പരാതിയിലുള്ളത്. പിന്മാറിയ വിവരം നടി ട്വീറ്റ് ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഷിയാസ് പറഞ്ഞു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണു കൊച്ചി ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.