ബ്ലാക് സാരിയില്‍ അഴകിന്‍ ദേവതയായി നടി സുരഭി ലക്ഷ്മി

Updated: Wednesday, January 27, 2021, 17:25 [IST]

ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മിയുടെ ഗ്ലാമറസ് ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ബ്ലാക് സാരിയില്‍ അഴകിന്‍ ദേവതായിയിരിക്കുന്നു സുരഭി. മൂസാക്കയുടെ പാത്തൂട്ടിയായി മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനില്‍ എത്തിയ താരമാണ് സുരഭി. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് ഇപ്പോള്‍ മലയാള ചലച്ചിത്രത്തില്‍ സുരഭി തിളങ്ങുന്നത്.

കഴിഞ്ഞ ദിവസം സുരഭിയുടെ പുതിയ പടത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നിരുന്നു. ഇതിനുപിന്നാലെയാണ് കിടിലം ഫോട്ടോഷൂട്ട് എത്തിയത്. നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമായ പത്മ ആണ് സുരഭിയുടെ പുതിയ ചിത്രം. പത്മ എന്ന കഥാപാത്രമായാണ് സുരഭി എത്തുന്നത്.

ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പത്മയില്‍ നായകനായി എത്തുന്നത് അനൂപ് മേനോന്‍ ആണ്. അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നീ താരങ്ങളും ഇരുപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. 
സുരഭി കൂളിങ് ഗ്ലാസൊക്കെ വെച്ച് മോഡേണ്‍ ലുക്കിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്.

 

തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറിയതിന്റെ സന്തോഷം പങ്കുവച്ച് നടി സുരഭി ലക്ഷ്മി കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. സുരഭി ലക്ഷ്മിയുടെ കൂട്ടുകാരന്‍ ആയിരുന്ന ശ്രീയേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീദേവി ആയി മാറിയത്. കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയില്‍ വെച്ച് ആയിരുന്നു ശസ്ത്രക്രിയ. ശ്രീദേവിയുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും സുരഭി അറിയിച്ചിരുന്നു. 

 

പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ലെന്നും പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണെന്നും താരം പങ്കുവെച്ചിരുന്നു. ഒരു 'സ്ത്രീ' ആയി അവളെ നരിക്കുനിക്കാര്‍ സ്വീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് സുരഭി പറഞ്ഞത്.