മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ; താര സുന്ദരി തബുവിനിന്ന് പിറന്നാൾ

Updated: Wednesday, November 4, 2020, 17:33 [IST]

ബോളിവുഡ്  സുന്ദരി തബുവിന്റെ 50ാം പിറന്നാളാണ് ഇന്ന്, താരത്തിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തുന്നുണ്ട്.  ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയായ തബുവിന് ലോകമെങ്ങും ആരാധകരുണ്ട്.

 വർഷങ്ങൾ മുൻപ് മലയാളത്തിൽ കാലാപാനി എന്ന സിനിമയിലെത്തിയ താര സുന്ദരിയെ ഇരുകയ്യും നീട്ടിയാണ്  പ്രേക്ഷകർ ഏറ്റെടുത്തത്. അതി മനോഹരമായ ചിത്രത്തിലെ പാട്ടുകളടക്കം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇന്നും മലയാളികൾ മൂളി നടക്കുന്ന മാരിക്കൂടിനുള്ളിൽ, ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ എന്നീ സൂപ്പർ ഹിറ്റ് ​ഗാനങ്ങളിലും വേഷമിട്ടത് സൂപ്പർ താരം തബുവാണ്.

തന്റെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഫറാ ഖാന്‍. 25 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് ആരാധകരുടെ മനംകവരുകയാണ്.

 ഏകദേശം 25 വര്‍ഷം മുന്‍പാണ് തബുവും ഫറാ ഖാനും കണ്ടുമുട്ടുന്നത്. അന്നു മുതല്‍ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ഫറ കുറിക്കുന്നത്. വിറാസത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ 1995 ലാണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത്. ചെറുപ്പം മുതല്‍ അറിയാവുന്ന സുഹൃത്തിനെ കണ്ടപോലെയായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ 25 വര്‍ഷം മുന്‍പായിരുന്നു അത്. ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ തപ്ദി. ഐ ലവ് യൂ. ഞാന്‍ എപ്പോഴും നിന്നെ പോകാന്‍ അനുവദിക്കും. കാരണം എപ്പോഴും നീ തിരിച്ചുവരുമെന്ന് എനിക്ക് അറിയാം- ഫറാ ഖാന്‍ തബുവിനായി കുറിച്ചു.