ഒട്ടേറെ സിനിമയില്‍ അഭിനയിച്ചിട്ടും പലര്‍ക്കും തന്നെ അറിയില്ല, കുളി സീന്‍ വ്യക്തമായി ഓര്‍മ്മയുണ്ട്, വൈഗ പറയുന്നു
Updated: Tuesday, March 2, 2021, 16:45 [IST]

മിനി സ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലെത്തിയ താരമാണ് നടി വൈഗ. പാലാക്കാരി ഈ അച്ചായത്തി ഇപ്പോള്‍ ചെന്നൈയിലാണ് സ്ഥിര താമസം. ഡേര് ദി ഫിയര്‍ എന്ന ഏഷ്യാനെറ്റിലെ ഷോയില്‍ അവതാരകയായിട്ടാണ് വൈഗ ആദ്യം വന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലൂടെയാണ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പരിചിതമായത്. എന്നാല്‍ ഇതിനിടയില്‍ മലയാളം സിനിമയിലും വൈഗ വേഷമിട്ടു.

മോഹന്‍ലാല്‍ നായകനായ അലക്സാണ്ടര്‍ ദ ഗ്രേറ്റിലൂടെയാണ് ആദ്യ തുടക്കം. പിന്നീട് ഓര്‍ഡിനറി, ഒരു നേരിന്റെ നൊമ്പരം, കളിയച്ചന്, ലച്ച്മി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കളിയച്ചനിലെ വേഷമാണ് വൈറലായത്.

ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിട്ടും പലര്‍ക്കും തന്റെ മുഖം പരിചിതമല്ലെന്നാണ് വൈഗ പറയുന്നത്. കുളിസീന്‍ കൃത്യമായി ഓര്‍മ്മയുണ്ട്. അതിലൂടെയാണ് തന്നെ തിരിച്ചറിയുന്നതെന്നും വൈഗ പറയുന്നു.

നല്ല സിനിമയുടെ ഭാഗമാവുകയാണ് തന്റെ ലക്ഷ്യം. അതിന് ഇമേജ് തനിക്കൊരു പ്രശ്നമല്ല. വളരെ ആകസ്മികമായാണ് താന്‍ സിനിമയിലെത്തുന്നതെന്നും വൈഗ പറഞ്ഞിരുന്നു. വൈഗയുടെ ആദ്യ തമിഴ് ചിത്രമാണ് കലൈവാണി. പ്രധാന റോളിലാണ് വൈഗ എത്തിയിരുന്നത്.

അവതാരകയായി എത്തിയ വൈഗ കളേഴ്സ് ചാനലിലെ കോമഡി നൈറ്റ്സിലും അവതാരകയായിരുന്നു.

