നിങ്ങളുടെ വഴിയേ മാത്രം നടക്കുക, നടി വേദികയുടെ ഫോട്ടോഷൂട്ട് വൈറല്‍

Updated: Saturday, February 13, 2021, 17:30 [IST]

ഗ്ലാമറസ് ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് ആരാധകരെ കോരിത്തരിപ്പിക്കുകയാണ് നടി വേദിക. നിങ്ങളുടെ വഴി തെരഞ്ഞെടുത്ത് നടക്കുക എന്ന സന്ദേശം നല്‍കിയാണ് വേദിക ഇത്തവണ എത്തിയത്. തെന്നിന്ത്യയില്‍ ഒരുപോലെ തിളങ്ങിയ നടി വേദികയ്ക്ക് ഇപ്പോള്‍ നല്ല വേഷങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. 

മഹാരാഷ്ട്ര സ്വദേശിയായ വേദിക തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 2005ല്‍ പുറത്തിങ്ങിയ തമിഴ് ചിത്രമായ 'മദ്രാസി'യില്‍ അര്‍ജുന്‍ സാര്‍ജയോടൊപ്പം അഭിനയരംഗത്തേക്ക് വന്നു. 2007ല്‍ 'വിജയദശമി' എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തുടക്കം കുറിച്ചു.

 

മോഡലിങ്ങിലൂടെയാണ് വേദിക അഭിനയ രംഗത്തെത്തുന്നത്. പ്രമുഖ പരസ്യങ്ങളില്‍ വേദിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2013ലാണ് വേദിക മലയാളത്തിലെത്തുന്നത്. ശൃംഗാരവേലന്‍ എന്ന ചിത്രത്തില്‍ രാധിക തമ്പുരാട്ടിയുടെ വേഷമാണ് വേദികയ്ക്ക് ലഭിച്ചത്.

 

അതു കഴിഞ്ഞ് ദിലീപിന്റെ തന്നെ ചിത്രമായ വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിലും വേദിക എത്തി. പൃഥ്വിരാജ് ചിത്രം ജെയിംസ് ആന്‍ഡ് ആലീസ് എന്ന ചിത്രത്തിലെ ആലീസിന്റെ വേഷം ശ്രദ്ധേയമായിരുന്നു.