മാന്യമായി ഷൂട്ട് ചെയ്യുമെന്ന് ആദ്യം പറഞ്ഞു, പിന്നീട് കുളിസീനും ബെഡ്‌റൂം രംഗവും എടുപ്പിച്ചു, സംവിധായകന്റെ കരണത്തടിച്ച നടി വിചിത്ര പറയുന്നു

Updated: Tuesday, January 26, 2021, 16:25 [IST]

തെന്നിന്ത്യന്‍ മാതകറാണി ഷക്കീലയൊക്കെ തകര്‍ത്ത സമയത്താണ് നടി വിചിത്രയുടെ കടന്നുവരവ്. തമിഴ് സിനിമയില്‍ നിന്നും മലയാളത്തിലും താരം അഭിനയിച്ചിരുന്നു. ഒപ്പം ഏഴാമിടം, ഗന്ധര്‍വരാത്രി എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്.മലയാള സിനിമയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് വിചിത്ര.

എനിക്കൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഷക്കീല ആ സമയം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ താന്‍ സിനിമ ചെയ്താല്‍ വിജയിക്കുമോ എന്ന് സംശയിച്ചു. സംവിധായകനോട് ഇക്കാര്യം തുറന്നു പറഞ്ഞു.

എന്നാല്‍ താന്‍ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്തയാളാണ് എന്നൊക്കെയായിരുന്നു പറഞ്ഞത്. പരീക്ഷ പോലും വേണ്ടെന്ന് വെച്ചാണ് അന്ന് ആ സിനിമയില്‍ അഭിനയിക്കാന്‍ പോയത്. സിനിമയില്‍ വളരെ മാന്യമായി മാത്രമേ തന്നെ ചിത്രീകരിക്കുവെന്നാണ് അയാള്‍ പറഞ്ഞത്.

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ തന്നെ വീണ്ടും വിളിപ്പിച്ചു. ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ബാക്കിയുണ്ടെന്നായിരുന്നു പറഞ്ഞത്. അതൊരു കുളിസീനും ബെഡ് റൂം രംഗവുമായിരുന്നു. അതും മോശമായി ചിത്രീകരിക്കില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, പോസ്റ്ററില്‍ വന്നത് ബെഡ്‌റൂം രംഗമായിരുന്നു. ദേഷ്യമാണ് ആദ്യം വന്നത്.താന്‍ പറ്റിക്കപ്പെട്ടതുപോലെ തോന്നി. പിന്നെ ഒന്നും നോക്കിയില്ല അയാളെ നേരിട്ടു പോയി കരണത്തടിക്കുകയായിരുന്നു. അയാളെ ചീത്ത വിളിച്ചുകൊണ്ടാണ് ഇറങ്ങി വന്നതെന്നും വിചിത്ര പറയുന്നു.