ബാലതാരത്തിന്റെ വീഡിയോ കണ്ട് ഞെട്ടിയവര്‍, യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു

Updated: Thursday, February 25, 2021, 15:06 [IST]

മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങുന്ന ബാലതാരമാണ് അനിഖ സുരേന്ദ്രന്‍. പെട്ടെന്നായിരുന്നു താരത്തിന്റെ വളര്‍ച്ച. ഇപ്പോള്‍ വലിയ പെണ്ണായി അനിഖ. കൊച്ച് നയന്‍താര എന്നാണ് ഇപ്പോഴത്തെ വിശേഷണം. എന്നാല്‍, ഇതിനിടയില്‍ പല വ്യാജ ഫോട്ടോകളും വീഡിയോകളും അനിഖയുടേതായി പ്രചരിച്ചിരുന്നു.

ഗ്ലാമറസായി അനിഖ വീഡിയോ ചെയ്തത് കണ്ട് പലരും ഞെട്ടി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അത് അനിഖ അല്ലായിരുന്നു.  സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അത് മോര്‍ഫ് ചെയ്ത വീഡിയോയാണെന്ന് അനിഖ തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബ്ലാക്ക് ഡ്രസ്സില്‍ വളരെ മോശമായുള്ള വീഡിയോയാണ് പ്രചരിച്ചത്. ഇങ്ങനെ ആരോടും പെരുമാറരുതെന്നും ഇത് താനല്ലെന്നും അനിഖ പറഞ്ഞിരുന്നു. 

ഈ വീഡിയോ കാണുന്നവര്‍ക്ക് അത് മനസ്സിലാകും, അത് ഞാനല്ലെന്നം. ദയവായി ഇത്തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ച് തന്നെ ഉപദ്രവിക്കരുതെന്നാണ് അനിഖ പറഞ്ഞത്. തന്നെ എന്നല്ല, ഒരു പൈണ്‍കുട്ടിയെയും ഇത്തരത്തില്‍ ഉപദ്രവിക്കരുതെന്നും അനിഖ പറഞ്ഞിരുന്നു. 

 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അനിഖ തുടക്കമിട്ടത്. മംമ്തയുടെ മകളായി എത്തിയ ആ സുന്ദരി കുട്ടിയെ ആരും മറക്കില്ല. പീന്നിട് റേസ്,ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

 

അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മലയാളത്തിലും തമിഴിലും സൂപ്പര്‍സ്റ്റാറുടെ മകളായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്. 

 

 ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു. തല അജിത്തിന്റെ മകളായും അനിഖ അഭിനയിച്ചു.