കേരളത്തില്‍ അവധി ആഘോഷിക്കുന്ന താരം, കേരള പെണ്ണായി
Updated: Saturday, February 20, 2021, 11:11 [IST]

പ്രശ്നങ്ങളൊക്കെ നീങ്ങിയപ്പോള്‍ കേരള സാരിയില്‍ ഗ്ലാമറസായി നടി സണ്ണി ലിയോണ്‍ എത്തി. പിങ്ക് നിറത്തിലുള്ള പാവാടയും ബ്ലൗസിലുമാണ് സണ്ണി ഫോട്ടോവിന് പോസ് ചെയ്തത്. കേരളത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ കള്‍ച്ചര്‍ സണ്ണി നിലനിര്ത്തിയെന്നു മാത്രം. എന്നാല്‍ സണ്ണിയായതുകൊണ്ട് കുറച്ച് ഗ്ലാമറസുമായി. പൊട്ടുകുത്തി, പട്ടു വസ്ത്രം ചുറ്റി, കൊലുസണിഞ്ഞാണ് താരം എത്തിയത്.

തിരുവനന്തപുരത്തുള്ള പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് സണ്ണിയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തനിമയില്‍ സണ്ണിയും കുട്ടികളും സദ്യ ഉണ്ണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ജനുവരി 21നാണ് തിരുവനന്തപുരത്ത് സണ്ണിയും കുടുംബവും എത്തിയത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, ആഷര്‍, നോഹ് എന്നിവരും ഒപ്പം ഉണ്ട്. ഇതിനിടയില്‍ സണ്ണി പണം വാങ്ങി പറ്റിച്ചെന്ന് പറഞ്ഞ് ഒരു മലയാളി രംഗത്തുവന്നിരുന്നു.

ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പണം വാങ്ങി സണ്ണി പിന്നീട് കാലുമാറുകയായിരുന്നുവെന്നാണ് പരാതി ഉണ്ടായിരുന്നത്. എന്നാല്‍, അഞ്ച് തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകന്‍ പരിപാടി നടത്താനായില്ലെന്നാണ് സണ്ണി പറഞ്ഞത്. സംഘാടകരുടെ അസൗകര്യമാണ് ഇതിന് കാരണമായത്.




















