പ്രേക്ഷകരെ ആവേശത്തിലാക്കാൻ അഡൽറ്റ് കോമഡി ഇരണ്ടാം കുത്ത് ദീപാവലിക്ക് തീയറ്ററുകളിലേക്ക്

Updated: Thursday, November 12, 2020, 09:06 [IST]

കോവിഡിനെ തുടർന്ന് ലോകമെങ്ങും തിയേറ്ററുകൾ അടച്ചിട്ടിരുന്നു , ഇപ്പോഴിതാ ഇന്ത്യയിൽ പലയിടത്തും തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കുവാൻ ആരംഭിച്ചിരിക്കുകയാണ്. 

കൂടാതെ തീയറ്റർ അനുഭവം കൊതിക്കുന്ന തമിഴ്‌നാട്ടിലുള്ള പ്രേക്ഷകർക്ക് ഇപ്പോൾ ഒരു സന്തോഷവാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.  തീയറ്ററുകൾ തുറന്നപ്പോൾ വിജയ്‌യുടെ ബിഗിൽ, ധാരാള പ്രഭു, ഇരുട്ട് അറയിൽ മുരട്ട് കുത്ത്, ഓ മൈ കടവുളേ, കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്നീ അഞ്ച് സിനിമകൾ തമിഴ്‌നാട്ടിൽ റീ-റിലീസ് ചെയ്‌തിരുന്നു. ഇപ്പോഴിതാ ദീപാവലിക്ക് കൂടുതൽ ചിത്രങ്ങൾ തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്.

 സംവിധായകൻ സന്തോഷ് ജയകുമാർ ഒരുക്കുന്ന അഡൽറ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തും സന്താനം നായകനാകുന്ന ബിസ്‌കോതും ദീപാവലിക്ക് തീയറ്ററുകളിൽ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. സംവിധായകൻ സന്തോഷാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.