തൂവെള്ളയില്‍ അപ്പൂപ്പന്‍താടിയെ പാറിപ്പറപ്പിച്ച് നടി അഹാന കൃഷ്ണ

Updated: Thursday, February 25, 2021, 15:57 [IST]

തൂവെള്ള ഉടുപ്പും അണിഞ്ഞ് പാറി നടന്ന് നടി അഹാന കൃഷ്ണ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. റിസോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തത്. സ്‌റ്റൈലിഷ് ലുക്കിലാണ് അഹാന എത്തിയത്.

ചില ദിവസങ്ങളില്‍ ഒരു അപ്പൂപ്പന്‍താടിയെ പോലെ പൊങ്ങാനും ഒഴുകി നടക്കാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് അഹാന കുറിച്ചത്. അപ്പൂപ്പന്‍താടിയെ കയ്യില്‍ പിടിക്കാന്‍ ശ്രമിക്കുന്നൊരു ഫോട്ടോയാണ് പങ്കുവെച്ചത്. 

 

അടുത്തിടെ യുകുലെലെ എന്ന സംഗീതോപകരണം വായിക്കുന്ന ഒരു വീഡിയോ അഹാന പങ്കുവച്ചിരുന്നു. വിജയ് ചിത്രം 'മാസ്റ്ററി'ലെ 'ലെറ്റ് മി ടെല്‍ യൂ ആള്‍ എ കുട്ടി സ്റ്റോറി' എന്നു തുടങ്ങുന്ന ഗാനമാണ് അഹാന പാടുന്നത്. യുകുലെലെ പഠിക്കുകയാണ് താനിപ്പോള്‍ എന്നാണ് താരം കുറിച്ചത്. ഫാത്തിമ ഹക്കീം എന്ന സുഹൃത്ത് സമ്മാനിച്ചതാണ് അഹാനയ്ക്ക് ഈ യുകുലെലെ.