ഇത് ഗ്ലാമറസ് രാജകുമാരി, അഹാന കൃഷ്ണയുടെ ഫോട്ടോ കണ്ട് കണ്ണുതള്ളി ആരാധകര്‍
Updated: Friday, February 5, 2021, 11:29 [IST]

കഴിഞ്ഞ ദിവസം ഫാന്സിനോട് പൊട്ടിത്തെറിച്ച നടി അഹാന കൃഷ്ണയുടെ കിടിലം ഫോട്ടോയെത്തി. ഇത് ഗ്ലാമറസ് രാജകുമാരിയെന്ന് ആരാധകര്‍ പറയുന്നു. തനിക്ക് 12 വയസ്സുള്ളപ്പോള്‍, എന്റെ സ്വപ്നങ്ങില്‍ എന്ന ക്യാപ്ഷനോടു കൂടിയാണ് അഹാനയുടെ ഫോട്ടോ എത്തിയത്. ബ്ലാക്കിഷ് ബ്ലൂ നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചിരിക്കുന്നത്.

നെറ്റിയില്‍ വലിയ നെറ്റിച്ചുട്ടിയാണ് ഹൈലൈറ്റ്. ഡാര്‍ക്ക് മോഡിലാണ് ഫോട്ടോഷൂട്ട്. അസാനിയ നസ്രിനാണ് ഈ സ്റ്റൈലിനു പിന്നില്‍. ശിവ മോക്കോവറാണ് അഹാനയെ അണിയിച്ചൊരുക്കിയത്. വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദാഗ കി കഹാനിയാണ്.

വഫാറയാണ് ഈ സ്റ്റൈലിഷ് ഫോട്ടോഗ്രാഫിക്ക് പിന്നിലെന്നും അഹാന കുറിക്കുന്നുണ്ട്. ആല്‍ഫാ ഓള്‍ഡ് ഹൗസില്‍ വെച്ചാണ് ഫോട്ടോഷൂട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഫോട്ടോ പ്രിന്‍സസ് ഡയറിയിലേക്കെന്നാണ് ഹാഷ് ടാഗ്.

കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് മുന്നില്‍ ലൈവിലെത്തിയ താരം ദേഷ്യത്തോടെ പ്രതികരിക്കുകയുണ്ടായി. സഹോദരി ദിയ കൃഷ്ണയെക്കുറിച്ച് ചോദിച്ചതിനാണ് അഹാന പ്രതികരിച്ചത്. സഹോദരി ദിയയുമായി താങ്കള്‍ ഫൈറ്റാണോ? എന്ന ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് അഹാന. നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു ഇത്ര നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍ എന്നാണ് അഹാന കൊടുത്ത മറുപടി. അവളെന്റെ സഹോദരിയാണ്, ഞങ്ങള്‍ ഒരിടത്ത് നിന്നുമാണ് ഈ ഭൂമിയിലേക്കു വന്നത്. അതോണ്ട് ഇത്തരം കുത്തിത്തിരിപ്പു ടൈപ്പ് ചോദ്യങ്ങള്‍ ചോദിച്ചു സ്വയം ചീപ്പാകരുത് പ്ലീസ് എന്നാണ് അഹാന പറഞ്ഞത്.
