ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലും ഉണ്ടോ ശരീരത്തില്‍? ഐഷു സായ് പല്ലവിയോട് ചോദിക്കുന്നു

Updated: Friday, March 5, 2021, 17:50 [IST]

നാച്‌റല്‍ ബ്യൂട്ടി എന്നു പറഞ്ഞാല്‍ പ്രേമം എന്ന ചിത്രമാണ് ഓര്‍മ്മവരിക. അതിലെ മലര്‍ ടീച്ചറും. മുഖത്ത് നിറയെ കുരുവുമായി മലയാളികള്‍ക്കിടയില്‍ എത്തിയ തമിഴ് പെണ്ണാണ് സായ് പല്ലവി. താരത്തിന്റെ ഡാന്‍സാണ് ശ്രദ്ധേയം. ഇതിനോടകം സായ് അത് തെളിയിച്ചതാണ്. സായ് അഭിനയിക്കുന്ന ഏത് ചിത്രത്തിലും ഒരു ഡാന്‍സ് ഉറപ്പാണ്.

സായ് പല്ലവിയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ലവ് സ്റ്റോറി. അതിലെ ഗാനങ്ങള്‍ ഇപ്പോള്‍ ട്രന്‍ഡിങ്ങാണ്. സായ് പല്ലവിയുടെ ഡാന്‍സ് തന്നെയാണ് ആ പാട്ടിലെ ഹൈലൈറ്റ്. ഒരു രക്ഷയുമില്ല. ഇത്ര ഗ്രേസ്ഫുള്‍ ആയി എങ്ങനെ കളിക്കാന്‍ പറ്റുന്നു. നടി ഐശ്വര്യ ലക്ഷ്മിയും ചോദിക്കുകയാണ് ഇതെങ്ങനെ സാധിക്കുന്നുവെന്ന്.

 

സായ് പല്ലവിയുടെ ഡാന്‍സിനെക്കുറിച്ചാണ് ഐശ്വര്യ ചോദിച്ചത്. സായ്, ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലുമുണ്ടോ ശരീരത്തില്‍? എന്നത്തെയും പോലെ മനോഹരമായിരിക്കുന്നു ഇതും. ഞാന്‍ ഇന്നലെ മുതല്‍ ആ പാട്ടും മൂളി നടക്കുകയാണ്. സായ് പല്ലവിയുടെ ഡാന്‍സ് പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് ഐശ്വര്യ പറഞ്ഞത്.

 

പാട്ടിലെ സ്റ്റെപ്പുകള്‍ തനിക്ക് പഠിപ്പിച്ചു തരണമെന്നും ഐശ്വര്യ പറയുന്നുണ്ട്. സായ് പല്ലവി കമന്റും ചെയ്തു. സ്മൈലികള്‍ക്കൊപ്പമായിരുന്നു ഈ കമന്റിന് സായ് നന്ദി പറഞ്ഞത്. അടുത്ത തവണ കാണുമ്പോള്‍ നമുക്ക് ഈ സ്റ്റെപ്പുകള്‍ ഒന്നിച്ചു കളിക്കാമെന്നും സായ് പല്ലവി മറുപടിയില്‍ പറഞ്ഞു.