പ്രതിഷേധങ്ങൾക്കൊടുവിൽ ലക്ഷ്മി ബോംബിന്റെ പേര് മാറ്റി അക്ഷയ് കുമാർ!!

Updated: Friday, October 30, 2020, 13:25 [IST]

ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ ലക്ഷ്മി ബോംബ്  എന്ന പേര് മാറ്റി ആക്ഷൻ ഘിലാടി അക്ഷയ് കുമാർ. ലക്ഷ്മി ബോംബ് എന്ന പേര് ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെുടത്തി എന്നാരോപിച്ചായിരുന്നു ചിത്രത്തിന്റെ പേര് മാറ്റം. ലക്ഷ്മി എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. 

 

സെൻസർ ബോർഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ പേര് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകൾ പ്രതിഷേധം ഉന്നയിച്ചത്. ദീപാവലി ചിത്രമായാണ് ലക്ഷമി ഒരുങ്ങുന്നത്. നവംബർ 9നാണ് ചിത്രം പുറത്തിറങ്ങുന്നത്. 

 

രാഘവ ലോറൻസ് സംവിധാനം ചെയ്ത് നായകനായ തമിഴ്  സൂപ്പർഹിറ്റ് ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.