അക്ഷയ്കുമാറിന്റെ ഇഷ്ട ഹോബികളിൽ ഒന്നാണിത്. സംഭവം കേട്ട് ഞെട്ടി ആരാധകർ!!!

Updated: Saturday, October 31, 2020, 15:56 [IST]

ബോളിവുഡിനും ഒപ്പം മലയാളി പ്രേക്ഷകർക്കും വളരെ പ്രിയപ്പെട്ട താരമാണ് ആക്ഷൻഹീറോ അക്ഷയ് കുമാർ. തന്റെ ആരാധകരോടടക്കം മികച് ബന്ധം സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം. ആക്ഷൻ ഖിലാടി മാത്രമല്ല മറിച്ച് ഒരു മികച്ച ഫാമലിമാൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത് അദ്ദേഹത്തിന്റെ ഒരു ഇഷ്ട വിനോദത്തെ കുറിച്ചാണ്.

 

 അദ്ദേഹത്തിന്റെ ഇഷ്ട ഹോബിയാണ് ആഡംബര വീടുകൾ വാങ്ങിക്കൂട്ടുക എന്നത്. വീടുകളോടുള്ള അദ്ദേഹത്തിന്റെ താത്പര്യം ബോളിവുഡിൽ എല്ലാവർക്കും പരിചിതമാണ്. മുംബൈ, ഗോവ, കാനഡ, മൗറീഷ്യസ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ താരത്തിന് സ്വന്തമായി ഫ്‌ളാറ്റുകളും വസതികളും ഉണ്ട്.

  

അദ്ദേഹത്തിന്റെ മനോഹരമായ വീടുകളെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. മുംബൈ നഗരത്തിൽ ജുഹുവിലാണ് നിലവിൽ അദ്ദേഹം താമസിക്കുന്നത്. വളരെ ഭംഗിയുള്ള ഔട്ട്‌ഡോർ ഗാർഡൻ ഈ വീടിന്റെ പുറത്ത് ഒരുക്കിയിട്ടുണ്ട്. 

 

അക്ഷയ് കുമാറിന്റെ വളരെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കാനഡ. കനേഡിയൻ പൗരത്വവും താരത്തിനുണ്ട്. സിനിമ ജീവിതം അവസാനിപ്പിച്ച ശേഷം എനിക്ക് കാനഡയിൽ വിശ്രമ ജീവിതം നയിക്കണമെന്ന് താരം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കാനഡയിലും താരത്തിന് സ്വന്തം വസതി ഉണ്ട്. മൗറീഷ്യസിലം ഒരു പ്രശസ്ഥമായ ബീച്ചിനോട് ചേർന്നും അക്ഷയ് ട്വിങ്കിൾ ദമ്പതികൾക്ക് സ്വന്തമായി ഒരു വീടുണ്ട്.