ഈ പ്രായത്തിനിടയില്‍ നാലു പേരെ ഡേറ്റ് ചെയ്തുവെന്ന് ആലിയ ഭട്ട്, കേട്ട് ഞെട്ടിത്തരിച്ച് ഷാറൂഖ് ഖാന്‍

Updated: Thursday, February 4, 2021, 10:44 [IST]

നടി ആലിയ ഭട്ടിന്റെ ഡേറ്റിംഗ് അനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാന്‍. കരണ്‍ ജോഹര്‍ ഷോയിലായിരുന്നു ആലിയയുടെ വെളിപ്പെടുത്തല്‍. തനിക്ക് ആകെ 23 വയസ്സായാണുള്ളത്. അപ്പോള്‍ തനിക്ക് മൂന്നോ, നാലോ കാമുകന്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അത് ഒരു സമയത്തല്ലെന്നു മാത്രം. പ്രേമത്തെക്കുറിച്ചും ഡേറ്റിംഗിനെക്കുറിച്ചും ആലിയ പറഞ്ഞതിങ്ങനെ.

താന്‍ വളരെ പഴയ വ്യക്തിയാണ്. തന്നെ സംബന്ധിച്ചടത്തോളം 23 വയസ്സുള്ളപ്പോള്‍ നാലു പേരെ ഡേറ്റ് ചെയ്തുവെന്നതില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് നടന്‍ ഷാരൂഖ് ഖാന്‍ പറയുന്നു. ആലിയ ഒരേ സമയം ഡേറ്റിംഗ് നടത്തുന്നു എന്നല്ല പറഞ്ഞത്. എങ്കിലും കേട്ടപ്പോള്‍ വിശ്വസിക്കാനാകുന്നില്ലെന്നും താരം പറഞ്ഞു.

 

എല്ലാ പയ്യന്മാരുമായും ആലിയ ഡേറ്റിങ്ങിലാണെന്നുള്ള കഥ സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ്. അവളെ കുട്ടിക്കാലം മുതല്‍ അറിയാവുന്നത് കൊണ്ട് ഈ വാര്‍ത്ത തന്നെ ശരിക്കും ഞെട്ടിച്ചു. താന്‍ കണ്ടുമുട്ടിയ മിക്ക വ്യക്തികളും ആലിയയുമായി ഡേറ്റിങ്ങിലാണെന്ന് പറഞ്ഞുവെന്നും നടന്‍ രസകരമായി പറഞ്ഞു. 

 

കളിയാക്കലിന്റെ ഭാഗമായാണ് ഇരുവരും ഇത് പറഞ്ഞത്. 2016 ല്‍ പുറത്തു വന്ന ഡിയര്‍ സിന്ദിഗി എന്ന ചിത്രത്തിലാണ് ഷാരുഖും ആലിയയും ഒന്നിച്ച് അഭിനയിച്ചത്.  മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. കരണ്‍ ജോഹര്‍ചിത്രമായ സ്റ്റുഡന്‍സ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് അലിയ ബോളിവുഡില്‍ എത്തിയത്. സഡക് 2 ആണ് ആലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തെലുങ്ക് ചിത്രമായ ആര്‍ ആര്‍ ആറിലാണ് നിലവില്‍ നടി അഭിനയിക്കുന്നത്.

 

ആലിയയുടെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണ് ആര്‍ആര്‍ ആര്‍. അഭിനയത്തിനു പുറമേ ആലിയ സ്വന്തമായി സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളുടെ ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ആറ് സിനിമാ ഗാനങ്ങള്‍ ആലിയ പാടിയിട്ടുണ്ട്.