നീന്തിക്കൊണ്ടിരിക്കുന്ന ആളെ മുതല ആക്രമിക്കാൻ വന്നാൽ എന്ത് ചെയ്യും... വീഡിയോ വൈറൽ!!!

Updated: Thursday, October 15, 2020, 17:58 [IST]

തിമിംഗലങ്ങൾക്കൊപ്പവും ഷാർക്കുകൾക്കൊപ്പവും ആളുകൾ നീന്തുന്നതിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. എന്നാൽ മുതലകൾക്കൊപ്പം നീന്തുന്നതിനെ കുറിച്ച് ആർക്കെങ്കിലും അറിയുമോ... അത് ആരും തന്നെ ഏറ്റെടുക്കാൻ സാധ്യതകുറവാണ്. കാരണം അത് അത്ര നല്ല തീരുമാനമല്ല. കാരണം അത് എപ്പോൾ വേണമെങ്കിലും നിങ്ങളെ ഉപദ്രവിച്ചേക്കാം. മുതലയ്‌ക്കൊപ്പം നീന്തുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

 എട്ട് സെക്കന്റ് മാത്രമുള്ള വീഡിയോ ഇന്റർനെറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ്. വെൻ ആനിമൽസ് അറ്റാക്ക് എന്ന ട്വിറ്റർ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വീഡിയോ ഇപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. വീഡിയോയിൽ കൃത്യമായി കാണാം ഒരാൾ തടികൊണ്ടുള്ള പ്ലാറ്റ്‌പോമിന് അടുത്തായി വെള്ളത്തിൽ പൊന്തിക്കിടക്കുന്നുണ്ട്. 

സൂക്ഷിച്ചു നോക്കിയാൽ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ഒരു മുതല വരുന്നതായും കാണാം. മുതല അടുത്തെത്തുമ്പോഴെയ്ക്കും അദ്ദേഹത്തിന് ഭയം തോന്നുകയും ചെയ്യുന്നുണ്ട്. പെട്ടന്നാണ് മുതല അദ്ദേഹത്തിന്റെ തോളിൽ കടിയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് അപ്പോൾ തന്നെ അലറി വിളിച്ച് ആ പ്ലാറ്റ്‌ഫോമിലേയ്ക്ക് കയറാനും ശ്രമിക്കുന്നതാണ് വീഡിയോ. ഇതിനോടകംതന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്.