ബിനീഷ് പ്രശ്‌നം.. പോരടിച്ച് മുകേഷും സിദ്ധിഖും... മൗനം പാലിച്ച് മോഹൻലാൽ.. അമ്മ പിളരുമോ യോഗത്തിൽ നിർണായക സംഭവങ്ങൾ!!!

Updated: Saturday, November 21, 2020, 13:35 [IST]

താരസംഘടനയായ അമ്മ പിളർപ്പിലേയ്‌ക്കോ എന്ന സംശയത്തിലേയ്ക്ക് വിരൽ ചൂണ്ടുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംഘടനയുടെ നിർണായക യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന ആവശ്യവുമായാണ് ചില താരങ്ങൾ രംഗത്ത് വന്നത്. എന്നാൽ ബിനീഷിനെതിരെ ഉടൻ നടപടി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അമ്മ.

 

 നാടകീയ രംഗങ്ങളാണ് അമ്മയുടെ മീറ്റിങിൽ ഉണ്ടായത്. ബിനീഷിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നാണ് നടൻ സിദ്ധിഖ് ആവശ്യപ്പെട്ടത്. ദിലീപിന്റെ കാര്യം പോലെയല്ല ബിനീഷിന്റെ എന്നായാരുന്നു മുകേഷ് പറഞ്ഞത്. മോഹൻലാലും അത് അനുകൂലിക്കുകയായിരുന്നു. എന്നാൽ യോഗത്തിനിടെ  സിദ്ധിഖ് ഇറങ്ങിപ്പോകുകയായിരുന്നു

 

 ബിനീഷിനെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു എക്‌സിക്യൂട്ടിവ് കമ്മറ്റിയിലെ അംഗങ്ഹൾ. മുകേഷും ഗണേഷ് കുമാറും ഉൾപ്പടെയുള്ള ഒരു വിഭാഗം ബിനീഷിനെ പുറത്താക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു. ഇത് പിന്നീട് വാക് പോരിലേയ്ക്ക് എത്തി. ദിലീപിനെ പുറത്താക്കിയ പോലെ ബിനീഷിനേയും പുറത്താക്കണമെന്നായിരുന്നു ബാബുരാജും സിദ്ധിഖും ആവശ്യപ്പെട്ടത്.

 

ഇവരുടെ നിലപാടിനെ വിമർശിച്ചായിരുന്നു മുകേഷും ഗണേഷ് കുമാറും എത്തിയത്. എന്നാൽ തൊടുപുഴയിലേയ്ക്ക് കോപാൻ ഉള്ളതിനാലാണ് താൻ പുറത്തേയ്ക്ക് ഇറങ്ങിയതെന്നും യോഗം തുടരുന്നുണ്ടെന്നുമാണ് സിദ്ധിഖ് പറഞ്ഞത്. എന്നാൽ മോഹൻലാൽ ഇതിനെല്ലാം മൗനം പാലിക്കുകയായിരുന്നു.