മുണ്ട് മടക്കിക്കുത്തി മാസ് ലുക്കിൽ അനാർക്കലി മരക്കാർ, യൂണിഫോമിൽ പ്രിയയും സാനിയയും ചിത്രങ്ങൾ വൈറൽ!!!
Updated: Wednesday, October 28, 2020, 14:58 [IST]

വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനാർക്കലി മരക്കാർ. താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചട്ടയും മുണ്ടും ഉടുത്താണ് താരം എത്തിയത്.

പിന്നീട് മുണ്ട് മടക്കിക്കുത്തി നിൽക്കുന്ന അനാർക്കിലിയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിട്ടുള്ളത്. വ്യത്യസ്ഥമായ കഥാപാത്രങ്ങൾ ചെയ്യുന്ന പോലെ തന്നെ വ്യത്യസ്ഥ രീതിയിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ജിക്സിൻ എന്ന ഫോട്ടോഗ്രാഫറുടെ വിവാഹപ്പാർട്ടിയിൽ നിന്ന് എടുത്ത ചിത്രമാണിത്. അനാർക്കലിക്കൊപ്പം സാനിയ ഈയ്യപ്പൻ, പ്രിയവാര്യർ അവതാരകൻ ജീവ അദ്ദേഹത്തിന്റെ ഭാര്യ അപർണ്ണ തോമസ്സ് എന്നിവരും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. സാനിയ പ്രിയ പ്രകാശ് എന്നിവർ സ്കൂൾ യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും ഇതിൽ ഉണ്ട്.

ഈ താരങ്ങൾ പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ വ്യത്യസ്ഥ രീതിയിലുള്ള ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയത്.