പെണ്‍കുട്ടികള്‍ക്കെന്താ വാങ്ക് വിളിച്ചാല്‍? അനശ്വര രാജന്‍ ചോദിക്കുന്നു

Updated: Friday, January 29, 2021, 14:04 [IST]

പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബാലതാരമായി എത്തിയ അനശ്വര രാജന്‍. വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലിം പെണ്‍കുട്ടിയായി അനശ്വര രാജന്‍ എത്തുകയാണ്. അനശ്വര രാജന്റെ ഏറ്റവും പുതിയ ചിത്രമാണ് വാങ്ക്. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ മുസ്ലിം പള്ളികളിലെ വാങ്കാണ് പ്രമേയം. പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിക്കാന്‍ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അനശ്വര രാജന്‍ പറയുന്നു.

കഥ കേട്ടപ്പോള്‍ ഇന്‍ഡ്രസ്റ്റായി തോന്നി അങ്ങനെ ചെയ്തുവെന്നാണ് അനശ്വര പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിച്ചാല്‍ എന്താണെന്ന ചിന്തയാണ് വാങ്ക് എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ തോന്നിയതെന്ന് അനശ്വര പറയുന്നു. സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാങ്ക്. ഷബ്‌ന മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 

 

തിരക്കഥയും സംവിധാനവും സ്ത്രീകള്‍ ചെയ്യുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉണ്ണി ആര്‍ എഴുതിയ വാങ്ക് എന്ന കഥയെ ആസ്പദമാക്കിയാണ് കഥ പറഞ്ഞുപോകുന്നത്. ചിത്രത്തില്‍ സഹനിര്‍മ്മാതാവു കൂടിയാണ് ഉണ്ണി ആര്‍. കഥാപാത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന് ഉണ്ണി ചേട്ടന്‍ നന്നായി സഹായിച്ചിരുന്നുവെന്ന് അനശ്വര പറയുന്നു.  

 

തിരക്കഥാകൃത്ത് ഷബ്ന മുഹമ്മദ്, സംവിധായിക കാവ്യ പ്രകാശ്, നന്ദന വര്‍മ്മ, ഗോപിക തുടങ്ങി ഗേള്‍സ് സ്‌ക്വാഡിനൊപ്പമായിരുന്നു സിനിമയെന്നും അനശ്വര രാജന്‍ പങ്കുവയ്ക്കുന്നു. അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

 

വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലിം പെണ്‍കുട്ടിയെയാണ് അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. വിനീത്, ഷബ്ന മുഹമ്മദ്, മേജര്‍ രവി, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ ശക്തമായ കഥാപാത്രമാണ് അനശ്വര ചെയ്യുന്നത്. ലോക്ഡൗണ്‍ കാരണം നീട്ടിവെക്കുകയായിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടായേക്കാവുന്ന കഥാപാത്രം കൂടിയാണിതെന്ന് അനശ്വര പറയുന്നു. വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയും നാട്ടുകാര്‍ അതിനെതിരെ പ്രതികരിക്കുന്നതൊക്കെയാണ് ചിത്രം പറഞ്ഞു പോകുന്നത്. ചിത്രത്തില്‍ അനശ്വരയുടെ അമ്മയായി എത്തുന്ന തിരക്കഥാകൃത്ത് ഷബ്‌ന മുഹമ്മദ് തന്നെയാണ്. വിനീത് ആണ് അച്ഛനായി അഭിനയിച്ചിരിക്കുന്നത്.