സാമൂഹിക അകലം പാലിക്കണം.. അനുവാദം ഇല്ലാതെ വീട്ടിലേയ്ക്ക് വരരുത്... അഭ്യർഥനയുമനായി അനശ്വര രാജൻ!!!

Updated: Friday, October 30, 2020, 15:02 [IST]

മുൻകൂട്ടി അനുവാദം കൂടാതെ വീട്ടിലേയ്ക്ക് വരരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് ചലച്ചിത്രതാരം അനശ്വരരാജൻ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് താരം ഇത് പറഞ്ഞത്. യൂട്യൂബ് വിഡീയോ, അഭിമുഖം എന്നിവയുടെ പേരിൽ മുൻകുട്ടി അറിയിക്കാതെ ചിലർ എത്തിയതോടെയാണ് താരം അഭ്യർത്ഥനയുമായി എത്തിയത്. താരത്തിന്റെ അഭ്യർത്ഥനയിൽ പറയുന്നത് ഇങ്ങനെ: കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്.

 

 മാത്രമല്ല ഒരാളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്ന് കയറ്റം കൂടിയാണ് ഇത്. അനുവാദമില്ലാതെ കടന്നു കയറിയാൽ അപകടത്തിൽ പെടാൻ സാധ്യതയുള്ള കുടുംബാഗങ്ങൾ തന്റെ വീട്ടിലും ഉണ്ടെന്ന് താരം പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം: എന്നെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന ആളുകളോട് ഒരു വാക്ക്. നിങ്ങൾ നൽകുന്ന സ്‌നേഹത്തെ ഞാൻ ആത്മാർഥമായി അംഗീകരിക്കുന്നുണ്ട് നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ വായിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. 

 

എന്നാൽ നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേയ്ക്ക് കടന്നു വരുകയാണ്. എന്റെ വാതിലിൽ മുട്ടുന്നതിനു മുൻപ് ഞാൻ അവിടെ ഉണ്ടോ എന്നും വീട്ടിലേയ്ക്ക് വരുന്നത് എന്റെ സമ്മതത്തോടെയാണോ എന്നും നിങ്ങൾ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യവും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേയ്ക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറയേണ്ടതില്ലല്ലോ...

 

യൂ ട്യൂബ് കണ്ടെന്റും വീഡിയോകലും അഭിമുഖങ്ങളും തയ്യാറാക്കമെന്നുള്ള നിങ്ങളുടെ ആഗ്രഹം എനിക്ക് മനസിലാക്കാനാവും. അതുകൊണ്ട് എനിക്കും ഗുണങ്ങൾ ഉണ്ടെന്ന് അറിയാം. പക്ഷേ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാർഗങ്ങൾ ഉണ്ട്. ആദ്യം എന്നോട് അനുവാദം ചോദിക്കണമെന്നും താരം പറയുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്.

 

 ഇങ്ങനെ നിങ്ങൾ ചെയ്യുന്നത് വഴി അപകടത്തിൽ പെടാൻ സാധ്യതയുള്ള കുടുംബഗങ്ങൾ എനിക്കുമുണ്ട്.. അതുകൊണ്ട് മറ്റുള്ളവരുടെ സുരക്ഷിതത്വത്തെ കുറിച്ച് അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാവരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത..